പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് വാട്സ് ആപ്പ്. ഈ വര്‍ഷം പകുതിയാകുന്നതിന് മുന്‍പേ തന്നെ അടിമുടി മാറ്റമാണ് വാട്സ് ആപ്പിനുണ്ടായിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ഫീച്ചറിന്റെ പണിപ്പുരയിലാണ്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് റീഡിസൈന്‍ഡ് കീബോര്‍ഡ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ വാട്സ് ആപ്പ്.
കീബോര്‍ഡ് സേവനം മെച്ചപ്പെടുത്തുന്നതിന് അറ്റാച്ച്ഡ് മെനു പരിഷ്‌കരിച്ചാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്. കീബോര്‍ഡ് ടൈപ്പ് സെലക്ഷന്‍ ബാര്‍ താഴെ നിന്ന് മുകളിലേക്ക് ഉയര്‍ത്തുന്നതാണ് മറ്റൊരു പരിഷ്‌കാരം. ഇമോജികള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതാണ് സെലക്ഷന്‍ ബാര്‍.
സെലക്ഷന്‍ ബാര്‍ മുകളിലേക്ക് മാറ്റുന്നതോടെ ഇഷ്ടപ്പെട്ട ഇമോജികള്‍ എളുപ്പം തിരഞ്ഞെടുക്കാന്‍ സാധിക്കും.
Comments are closed for this post.