2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വാട്‌സ്ആപ്പില്‍ അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യേണ്ടത് ഇങ്ങനെ

വാട്‌സ്ആപ്പില്‍ അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യേണ്ടത് ഇങ്ങനെ

   

വാട്‌സ്ആപ്പില്‍ തെറ്റി അയച്ച മെസേജുകള്‍ തിരുത്താന്‍ സാധിക്കും. ഗ്രൂപ്പിലോ പേഴ്‌സണല്‍ ചാറ്റിയോ അയച്ച മെസേജുകളില്‍ അക്ഷരതെറ്റോ മറ്റെന്തെങ്കിലും തെറ്റുകളോ ഉണ്ടെങ്കില്‍ എളുപ്പം നിങ്ങള്‍ക്ക് അവ തിരുത്താന്‍ സാധിക്കും.

അതേസമയം ഒരു മെസേജ് അയച്ച് 15 മിനുറ്റ് കഴിഞ്ഞാല്‍ പിന്നെയത് എഡിറ്റ് ചെയ്യാന്‍ സാധിക്കുകയില്ല. ഒരു മെസേജ് എഡിറ്റ് ചെയ്താല്‍ അയച്ച ആളിനും ആ മെസേജ് ലഭിച്ച ആളിനും മെസേജിന് താഴെയായി എഡിറ്റഡ് എന്ന് പ്രത്യേകം എഴുതി കാണിക്കും. മറ്റൊരു ശ്രദ്ധേയമായ കാര്യം ഒരു മെസേജ് അത് ലഭിച്ചയാള്‍ ഓപ്പണ്‍ ചെയ്ത് നോക്കിയ ശേഷം എഡിറ്റ് ചെയ്താല്‍ എഡിറ്റ് ചെയ്യപ്പെടുമെങ്കിലും രണ്ടാമതും നോട്ടിഫിക്കേഷന്‍ ലഭിക്കുകയില്ല.

ചെയ്യേണ്ട വിധം

  • വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്ത് ഏതെങ്കിലും ചാറ്റ് തിരഞ്ഞെടുക്കുക
  • നിങ്ങള്‍ അബദ്ധത്തില്‍ അയച്ച മെസേജില്‍ കുറച്ച്‌നേരം ടാപ്പ്‌ചെയ്ത് പിടിക്കുക
  • മെസേജ് സെലക്റ്റ് ആയിക്കഴിഞ്ഞാല്‍ കുറച്ച് ഓപ്ഷനുകള്‍ കാണാം
  • ത്രീ ഡോട്ട് മെനു തിരഞ്ഞെടുക്കുക
  • ഇതില്‍ ഇന്‍ഫോ, കോപ്പി, എഡിറ്റ് എന്നീ മൂന്ന് ഓപ്ഷനുകള്‍ കാണാം
  • എഡിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ തെറ്റ് തിരുത്താനുള്ള ഓപ്ഷന്‍ ലഭിക്കും
  • ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ടിക്ക് ഓപ്ഷന്‍ തിരഞ്ഞെടുക്കുക
  • ഇത്രയും ചെയ്താല്‍ നിങ്ങള്‍ അയച്ച മെസേജിലെ തെറ്റ് തിരുത്തിയിട്ടുണ്ടാകും

എല്ലാ ഉപയോക്താക്കള്‍ക്കും മെസേജ് എഡിറ്റ് ബട്ടണ്‍ ഫീച്ചര്‍ ലഭ്യമാണ്. നിങ്ങള്‍ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ അപ്‌ഡേറ്റ് ചെയ്യുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.