ഒരോ പതിപ്പിലും പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുന്ന ജനപ്രിയ മെസേജിങ് ആപ്പാണ് വാട്‌സ്അപ്പ്. ബീറ്റാ പതിപ്പില്‍ പുതിയൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്അപ്പ്. ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് വാട്‌സ്അപ്പ് ആപ്പിന് പുറത്തുപോവാതെ തന്നെ കോണ്‍ടാക്ട് എഡിറ്റ് ചെയ്യാന്‍ സാധിക്കും.
നിലവില്‍ പുതിയ കോണ്ടാക്ട് ചേര്‍ക്കാനും എഡിറ്റ് ചെയ്യാനും വാട്‌സ്അപ്പിന് പുറത്തുകടന്നാല്‍ മാത്രമാണ് സാധിക്കുക.
കോണ്‍ടാക്ട് ലിസ്റ്റില്‍ ഇതിനായി പ്രത്യേകം ‘ന്യൂ കോണ്‍ടാക്ട്’ ബട്ടന്‍ ചേര്‍ത്തിട്ടുണ്ട്. ഇതില്‍ ആവസ്യമായ വിവരങ്ങള്‍ നല്‍കി കോണ്‍ടാക്റ്റ് സേവ് ചെയ്യാം. ഇപ്പോള്‍ വാട്‌സ്അപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമാണോ എന്ന് പരിശോധിക്കാവുന്നതാണ്. ന്യൂ കോണ്‍ടാക്ട് ഓപ്ഷന്‍ ലഭ്യമാണെങ്കില്‍ വാട്‌സ്അപ്പില്‍ നിന്ന് പുറത്തുപോവാതെ തന്നെ പുതിയ കോണ്‍ടാക്ട്‌സ് ചേര്‍ക്കാം.
ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments are closed for this post.