ഓഗസ്റ്റ് മാസത്തില്‍ വാട്‌സാപ്പ് തങ്ങളുടെ 74 ലക്ഷത്തോളം ഇന്ത്യന്‍ അക്കൗണ്ടുകളെ നിരോധിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നുള്ള പരാതികള്‍, അക്കൗണ്ട് ലംഘനങ്ങള്‍, പരാതി അപ്പീലില്‍ നിന്നുള്ള ഉത്തരവുകള്‍ എന്നിവക്കുള്ള മറുപടിയായി കമ്പനി തന്നെയാണ് 74 ലക്ഷത്തോളം അക്കൗണ്ടുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ച കാര്യം പുറത്ത് വിട്ടത്.
ഓഗസ്റ്റ് 1നും 31നും ഇടയില്‍ 7,420,748 ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചു. ഇതില്‍ തന്നെ മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തുനില്‍ക്കാതെ 3,506,905 ഇന്ത്യന്‍ അക്കൗണ്ടുകള്‍ മുന്‍കൂട്ടി നിരോധിച്ചു. നിയമങ്ങള്‍ ലംഘിക്കാന്‍ സാധ്യതയുള്ള അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞാണ് വാട്‌സ്ആപ്പ് ഈ മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്. ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നിയമ ലംഘനങ്ങളെ മാത്രം ആശ്രയിക്കാതെ പ്ലാറ്റ്‌ഫോമിന്റെ സുരക്ഷയും സമഗ്രതയും ഉറപ്പാക്കാനാണ് ഈ നടപടി.
വാട്‌സ്ആപ്പ് അക്കൗണ്ട് എങ്ങനെ റിപ്പോർട്ട് ചെയ്യാം:
ഒരു വാട്ട്‌സ്ആപ്പ് അക്കൗണ്ട് റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം:
നിങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന അക്കൗണ്ടിലെ ചാറ്റ് തുറക്കുക.
ചാറ്റിന്റെ മുകളിലുള്ള വ്യക്തിയുടെ പേര് ടാപ്പ് ചെയ്യുക.
റിപ്പോർട്ട് എന്ന ഓപ്‌ഷനിൽ ടാപ്പ് ചെയ്യുക.
നിങ്ങൾ അക്കൗണ്ട് റിപ്പോർട്ടു ചെയ്യുന്നതിന്റെ കാരണം തിരഞ്ഞെടുക്കുക.
സെൻറ് എന്ന ഓപ്‌ഷനിൽ ടാപ്പ് ചെയ്യുക
Content Highlights:whatsapp bans over 74 lakh indian accounts in august
Comments are closed for this post.