പുത്തന്‍ ഫീച്ചറുകളുമായി വീണ്ടും വാട്‌സ് ആപ്പ്. മെസേജുകള്‍ക്ക് റിയാക്ഷന്‍, 32 പേരുള്ള ഓഡിയോ കോള്‍, 2 ജിബി വരെയുള്ള ഫയല്‍ കൈമാറ്റം തുടങ്ങിയവ ഇനി നിഷ്പ്രയാസം സാധ്യമാകും. ഇതിന് പുറമേ ഗ്രൂപ്പ് അഡ്മിന് അംഗങ്ങളുടെ മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
വലിയ ഫയലുകള്‍ അയയ്ക്കാന്‍ കഴിയില്ലെന്നത് വാട്‌സ് ആപ്പിന്റെ വലിയ പരിമിതിയായിരുന്നു. സന്ദേശങ്ങളും ചിത്രങ്ങളും ഡോക്യുമെന്റുകളും വാട്‌സ് ആപ്പിലൂടെ അയക്കാന്‍ സാധിക്കും. എന്നാല്‍ കൂടുതല്‍ ജിബി ആവശ്യമായ വലിയ ഫയലുകളോ കൂടുതല്‍ ക്വാളിറ്റിയുള്ള ചിത്രങ്ങളോ വാട്‌സ് ആപ്പിലൂടെ അയക്കാന്‍ സാധിക്കാറില്ല. പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.
വാട്‌സാപ്പ് ഗ്രൂപ്പുകളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനായി കമ്യൂണിറ്റികളും തുടങ്ങാന്‍ പോവുകയാണ് വാട്‌സ് ആപ്പ്. പുതിയ ഫീച്ചറുകളെല്ലാം ഉടന്‍ തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
Comments are closed for this post.