ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന രാഹുല്‍ ഗാന്ധിക്കെതിരായ വിധി ഇന്ന് സുപ്രിം കോടതി സ്‌റ്റേ ചെയ്തു. സൂറത്ത് കോടതിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് കോടതി വിധി സ്‌റ്റേ ചെയ്തത്. രാഹുല്‍ഗാന്ധിക്ക് പരമാവധി ശിക്ഷ നല്‍കിയ സൂറത്ത് സെഷന്‍സ് കോടതി അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കിയില്ലെന്ന് കേസ് പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷന്‍ ബി.ആര്‍. ഗവായ് ചൂണ്ടിക്കാട്ടി. ജാമ്യംകിട്ടാവുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെടുമ്പോള്‍ കാരണംകൂടി വ്യക്തമാക്കണം. പരമാവധി ശിക്ഷ നല്‍കിയതിനാല്‍ മാത്രമാണ് ജനപ്രാതിനിധ്യനിയമം ബാധകമായത്. ശിക്ഷ ഒരുദിവസം കുറഞ്ഞിരുന്നെങ്കില്‍ അയോഗ്യതയുണ്ടാവുമായിരുന്നില്ലെന്നും ജസ്റ്റിസ് ബി.ആര്‍. ഗവായ് നിരീക്ഷിച്ചു.
അപ്പീല്‍ കോടതിയും ഹൈക്കോടതിയും സ്‌റ്റേ ആവശ്യം നിരസിച്ച് വിധിയെഴുതാന്‍ ധാരാളം പേജുകള്‍ ചെലവഴിച്ചെങ്കിലും മേല്‍പ്പറഞ്ഞ വശങ്ങള്‍ കോടതികള്‍ പരിഗണിച്ചില്ല. രാഹുലിന്റെ മാത്രമല്ല, അദ്ദേഹത്തെ തിരഞ്ഞെടുത്ത ജനങ്ങളുടെ അവകാശങ്ങളേയും വിധി ബാധിച്ചവെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പൊതുജീവിതം നയിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രതപാലിക്കണമെന്നതില്‍ സംശയമില്ലെന്ന് കോടതി നിരീക്ഷിച്ചു. രാഹുല്‍ഗാന്ധി കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു.
കോടതി നടത്തിയ പ്രധാന പരാമര്‍ശങ്ങള്‍ നോക്കാം
Rahul Gandhi’s defamation conviction
Comments are closed for this post.