'എവിടെയാണ് നിയന്ത്രണം? അത് നിങ്ങളുടെ മനസില്‍ മാത്രമാണ്. അവിടെ ഒരു നിയന്ത്രണവുമില്ല. ആകെയുള്ളത് നിയന്ത്രണങ്ങളുണ്ടെന്ന തെറ്റായ വാര്‍ത്തകള്‍ മാത്രമാണ്'- അമിത്ഷാ പറഞ്ഞു.
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പഴിചാരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കശ്മീര്‍ വിഷയം സങ്കീര്‍ണമാവാന്‍ കാരണം നെഹ്‌റുവാണെന്ന് അമിത്ഷാ പറഞ്ഞു.
1948 ല്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ നെഹ്‌റു ഐക്യരാഷ്ട്രസഭയിലേക്കു പോയി. അത് ഹിമാലയന്‍ മണ്ടത്തരമായിരുന്നു, അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ മണ്ടത്തരം- അമിത്ഷാ പറഞ്ഞു.
ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്ന വാദവും അമിത്ഷാ ഉന്നയിച്ചു. കശ്മീരിനെക്കുറിച്ച് പ്രതിപക്ഷം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും നിയന്ത്രണങ്ങള്‍ നിങ്ങളുടെ മനസില്‍ മാത്രമാണെന്നും അമിത്ഷാ പറഞ്ഞു.
‘എവിടെയാണ് നിയന്ത്രണം? അത് നിങ്ങളുടെ മനസില്‍ മാത്രമാണ്. അവിടെ ഒരു നിയന്ത്രണവുമില്ല. ആകെയുള്ളത് നിയന്ത്രണങ്ങളുണ്ടെന്ന തെറ്റായ വാര്‍ത്തകള്‍ മാത്രമാണ്’- അമിത്ഷാ പറഞ്ഞു.
അടുത്ത കുറച്ച് മാസങ്ങള്‍ കൊണ്ട് കശ്മീര്‍ രാജ്യത്തെ ഏറ്റവും വികസിത പ്രദേശമാകുമെന്നും 370-ാം വകുപ്പ് റദ്ദാക്കിയത് മോദിയുടെ നിര്‍ണായകമായ തീരുമാനമായിരുന്നുവെന്നും അമിത്ഷാ പറഞ്ഞു.
ജമ്മു കശ്മീരിലെ ജനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരും നിരന്തരം പോയിവരുന്നുണ്ടെന്നും അമിത്ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ 196 പൊലിസ് സ്റ്റേഷനുകളില്‍ എട്ടു സ്റ്റേഷന്‍ പരിധികളില്‍ മാത്രമാണ് നിയന്ത്രണങ്ങളുള്ളതെന്നും അമിത്ഷാ പറഞ്ഞു.
Comments are closed for this post.