2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സാക്കിർ നായികിനെ ക്ഷണിച്ചിട്ടില്ല; ലോകകപ്പ് ചടങ്ങിൽ പങ്കെടുത്തിട്ടുമില്ലെന്ന് ഖത്തർ

 

ദോഹ: സലഫി പ്രഭാഷകൻ സാക്കിർ നായികിനെ ഫിഫ ലോകകക്ക് ഉദ്ഘാടനചടങ്ങിലേക്ക് ക്ഷണിച്ചെന്ന വാർത്തകൾ നിഷേധിച്ച് ഖത്തർ. സാക്കിർ നായികിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ഖത്തറിലെത്തിയത് സ്വകാര്യക്ഷണം സ്വീകരിച്ചാണെന്നും ഖത്തർ ഇന്ത്യയെ അറിയിച്ചു.

വിവിധ കേസുകളിൽ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വ്യക്തിയാണ് സാക്കിർ നായിക്. ഫിഫ ലോകകപ്പിലേക്ക് മതപ്രഭാഷണം നടത്താനായി സാക്കിർ നായികിനെ ഖത്തർ ക്ഷണിച്ചതായി ഒരുവിഭാഗം മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട്‌ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഖത്തറിലേക്ക് ഔദ്യോഗിക അതിഥിയായി ക്ഷണിച്ചതിൽ അസന്തുഷ്ടി പ്രകടിപ്പിച്ച ഇന്ത്യ, സാക്കിർ നായികിനെ വിട്ടുകിട്ടണമെന്നും ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തറിന്റെ വിശദീകരണം. ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം ലോകകപ്പ് ചടങ്ങിൽ പങ്കെടുത്തിട്ടില്ലെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയുമായുള്ള ഖത്തറിന്റെ ബന്ധം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന മൂന്നാംകക്ഷികളാണ് മുഴുവന്‍ വിവാദത്തിനു പിന്നിലെന്നും ഖത്തര്‍ അറിയിച്ചു.

What Qatar told India on invite to Zakir Naik for FIFA World Cup


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.