2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എന്ത് പഠിക്കണം ?

നവാസ് മൂന്നാംകൈ 9847321323

സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കാന്‍ കുറുക്കുവഴികള്‍ ഇല്ല. പരന്ന വായനയും പൊതു വിഷയങ്ങളിലെ ആഴത്തിലുള്ള അറിവുമാണ് പരീക്ഷയില്‍ വിലയിരുത്തപ്പെടുന്നത്. അതിനാല്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറത്തേക്കും സഞ്ചരിക്കണം. സമകാലീന സംഭവ വികാസങ്ങളെ അപഗ്രഥക്കുന്ന മൂന്ന്, നാല് പ്രധാന ദിനപത്രങ്ങള്‍ വിശകലനം ചെയ്ത് വായിക്കണം.

1996 ബാച്ചില്‍ ഐ.എ.എസ് കരസ്ഥമാക്കിയ മുന്‍ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് പറയുന്നത,് കുട്ടിക്കാലം മുതലെ പരന്ന വായന ശീലമാക്കിയിരുന്നു എന്നാണ്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ ഇംഗ്ലീഷ് പത്രവായന അദ്ദേഹം ദിനചര്യയുടെ ഭാഗമാക്കിയിരുന്നു. പത്താം ക്ലാസ്സ് കഴിയുമ്പോഴേക്കും വിഷയങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. പത്രങ്ങളില്‍ ദ് ഹിന്ദു ബിസിനസ് ലൈന്‍, ഇക്കണോമിക്‌സ് ടൈംസ് എന്നിവ പ്രധാനമാണ.് മാസികകളില്‍ ടൈം, ന്യൂസ് വീക്ക്, ഫ്രണ്ട്‌ലൈന്‍, ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി, കോമ്പറ്റീഷന്‍ മാഗസിനുകള്‍ എന്നിവ വായനയില്‍ ഉള്‍പ്പെടുത്തണം.

ചരിത്രഭാഗങ്ങള്‍ക്ക് ബിപിന്‍ ചന്ദ്രയുടെ ആധുനിക ഇന്ത്യയുടെ ചരിത്രവും സമകാലീന ഇന്ത്യയ്ക്ക് രാമചന്ദ്രഗുഹയുടെ കിറശമ ശെിരല കിറലുലിറലിരല എന്ന പുസ്തകവും വായിക്കണം. ഭരണഘടനാ സംബന്ധമായ വിവരങ്ങള്‍ക്ക് ഡി.ഡി ബസു എഴുതിയ ഭരണഘടനാ പഠനം അല്ലെങ്കില്‍ എം.വി.പൈലിയുടെ ഭരണഘടനാ വിശകലനമോ വായിക്കാവുന്നതാണ്.

പരിസ്ഥിതി സംബന്ധമായ പഠനത്തിന് മാധവ ഗാഡ്ഗിലിന്റെയും രാമചന്ദ്ര ഗുഹയുടെയും പുസ്തകങ്ങളാണ് നല്ലത്. വികസന ധനതത്വശാസ്ത്രത്തില്‍ അമര്‍ത്യാസെന്നിന്റെയും ജീന്‍ ഡ്രീസിന്റെയും പ്രധാന പുസ്തകങ്ങള്‍ പരിശോധിക്കണം. സാമ്പത്തിക മേഖലയ്ക്ക് ഇന്ത്യാഗവണ്‍മെന്റിന്റെ തൊട്ട് മുമ്പുള്ള രണ്ട് വര്‍ഷത്തെ ബജറ്റും സാമ്പത്തിക അവലോകനങ്ങളും ആഴത്തില്‍ വിശകലനം ചെയ്യണം. രണ്ടാം പേപ്പര്‍ കൂടുതലും സ്‌കൂളുകളില്‍ പരിചയിച്ച സിദ്ധികളെ ആശ്രയിച്ചിട്ടുള്ളതാണ്.

പഠിച്ചിരിക്കുന്ന വിഷയം ഏതുമാകട്ടെ നിങ്ങള്‍ക്കും ഐ.എ.എസ് നേടാം. ബിരുദം നേടുന്നതിനുമുമ്പ് തന്നെ നന്നായി അധ്വാനിക്കാന്‍ തയ്യാറാവണം എന്ന് മാത്രം. ഹൈസ്‌കൂള്‍തലം മുതല്‍ തന്നെ മികച്ച ഭാഷയും വിശകലനസിദ്ധികളും സ്വായത്തമാക്കാന്‍ കഴിയണം. സിവില്‍സര്‍വിസ് പരീക്ഷയ്ക്ക് ഏതൊക്കെ വിഷയങ്ങളാണ് മുഖ്യവിഷയങ്ങളായി തെരഞ്ഞെടുക്കുന്നത് എന്ന് മുന്‍കൂട്ടി സാമാന്യമായ ഒരു ധാരണയുണ്ടാക്കുകയും ആ വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവ് സമ്പാദിക്കുവാന്‍ വേണ്ടിയുള്ള വായനയും നിരന്തര പഠനവും നടത്തുകയും വേണം. ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം വിജയത്തിന്റെ അടിസ്ഥാന ശിലയാണ്.

അന്താരാഷ്ട്ര വിഷയങ്ങള്‍ നന്നായി മനസ്സിലാക്കുകയും അവയെ വിശകലനം ചെയ്യാനുള്ള പ്രാപ്തി സമ്പാദിക്കുകയും വേണം. തെരഞ്ഞെടുക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ജേര്‍ണലുകളും വായിക്കണം. നല്ല ഒരു ലൈബ്രറിയില്‍ അംഗത്വമെടുത്ത് അന്താരാഷ്ട്രതലത്തിലുള്ള ഒരു പ്രസിദ്ധീകരണമെങ്കിലും സ്ഥിരമായി വായിക്കുന്നത് ഗുണം ചെയ്യും.

പൊതു വായനയോടൊപ്പം തന്റെ കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരാള്‍ വായിച്ചിരിക്കേണ്ട ക്ലാസ്സിക്കുകള്‍ പരിചയിക്കണം. ഷെക്‌സ്പിയര്‍, വേര്‍ഡ്‌സ് വര്‍ത്ത്, ചാള്‍സ് ഡിക്കന്‍സ് എന്നിവരുടെ പ്രധാനപ്പെട്ട രചനകള്‍, ഇംഗ്ലീഷില്‍ എഴുതുന്ന ഇന്ത്യന്‍ സാഹിത്യകാരന്‍മാരായ ആര്‍.കെ.നാരായണന്‍  ഉപമന്യുചാറ്റര്‍ജി, വിക്രം സേത്ത്, അരുന്ധതി റോയി എന്നിവരുടെ രചനകളും പഠനവിധേയമാക്കണം. ലോക വാര്‍ത്തകള്‍ പിന്തുടരുന്നതിന് bbc,natgeo,cnn എന്നീ ആഗോളപ്രചാരമുള്ള ചാനലുകള്‍ സ്ഥിരമായി ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ആധികാരികത ഉറപ്പ് വരുത്തിയ ശേഷം മാത്രമേ പരീക്ഷയുടെ ആവശ്യത്തിനായി ഉപയോഗിക്കാവൂ. ആധികാരിക സ്വഭാവവുമായി ബന്ധമുള്ള വെബ്‌സൈറ്റുകള്‍ മാത്രം ഉപയോഗിക്കുക. വായിക്കുമ്പോള്‍ കുറിപ്പുകള്‍ തയ്യാറാക്കുന്നത് ശീലമാക്കണം. പരിശ്രമങ്ങളുടെ പരിസമാപ്തി വിജയതീരമണയുമ്പോഴാണ് സിവില്‍ സര്‍വിസ് സ്വപ്നം യാഥാര്‍ഥ്യമാകുന്നത്.
    

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News