2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പ്ലസ് ടു കഴിഞ്ഞ് ഇനിയെന്ത്? ഉപരിപഠനത്തിനായുള്ള പ്രവേശനപരീക്ഷകളെ പരിചയപ്പെടാം

പ്ലസ് ടു കഴിഞ്ഞ് ഇനിയെന്ത്? ഉപരിപഠനത്തിനായുള്ള പ്രവേശനപരീക്ഷകളെ പരിചയപ്പെടാം


പ്ലസ് ടു സയന്‍സ് പഠിക്കുന്നവര്‍ക്ക് തയാറെടുക്കാവുന്ന ചില പ്രവേശന പരീക്ഷകളാണ് ഈ ലക്കത്തില്‍

കുസാറ്റ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്
കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിവിധ എന്‍ജിനീയറിംഗ്, ഇന്റഗ്രേറ്റഡ് എം.എസ്.സി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ.
admissions.cusat.ac.in

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി & സയന്‍സ് അഡ്മിഷന്‍ ടെസ്റ്റ്
ബിറ്റ്‌സിന്റ പിലാനി, ഹൈദരാബാദ്, ഗോവ കാംപസുകളില്‍ വിവിധ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ ( ബി.ഇ, എം എസ് സി, ബി.ഫാം) പ്രവേശനത്തിനായി നടത്തുന്ന പരീക്ഷ .
www.bitsadmission.com

ഐ.എസ്.ഐ അഡ്മിഷന്‍ ടെസ്റ്റ്
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ISI) കൊല്‍ക്കത്ത കാംപസിലുള്ള ബി.സ്റ്റാറ്റ് (ഓണേഴ്‌സ്), ബെംഗളൂരു കാംപസിലുള്ള ബി. മാത്ത് (ഓണേഴ്‌സ്) കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷ. സ്‌റ്റൈപ്പന്റോടെ പഠിക്കാം.
www.isical.ac.in

സി.എം.ഐ പ്രവേശന പരീക്ഷ
ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (CMI) നടത്തുന്ന മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് ആന്‍ഡ് ഫിസിക്‌സ് എന്നീ ബി.എസ്.സി (ഓണേഴ്‌സ്) പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ.
www.cmi.ac.in.

ഇന്ത്യന്‍ മാരിടൈം യൂനിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്
ഇന്ത്യന്‍ മാരിടൈം യൂനിവേഴ്‌സിറ്റിയുടെ കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത, വിശാഖ പട്ടണം, നവി മുംബൈ, മുബൈ പോര്‍ട്ട് എന്നീ കാമ്പസുകളിലെ വിവിധ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ.
www.imu.edu.in

അണ്ടര്‍ ഗ്രാജ്വേറ്റ് പ്രീ ഇന്റര്‍വ്യൂ സ്‌ക്രീനിങ് ടെസ്റ്റ്
കൊല്‍ക്കത്തയിലെ ജാദവ്പൂരിലുള്ള ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സില്‍ (IACS) ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ ഓഫ് സയന്‍സ് മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷ.
www.iacs.res.in

പാരാമെഡിക്കല്‍ പ്രവേശന പരീക്ഷകള്‍
രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ കോഴ്‌സുകളുടെ അഡ്മിഷന്‍ പ്രവേശന പരീക്ഷകള്‍ വഴിയാണ്. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (AIIMS) വിവിധ കാംപസുകളില്‍ ബി.എസ്.സി (ഓണേഴ്‌സ്) നഴ്‌സിംഗ് , വിവിധ പാരാമെഡിക്കല്‍ പ്രോഗ്രാമുകള്‍ (www.aiimsexams.ac.in), ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ (PGIMER) ബി.എസ്.സി നഴ്‌സിങ് (www.pgimer.edu.in), ബെംഗളൂരുവിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സിലെ (NIMHANS) വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ (nimhans.ac.in), മൈസൂരിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (AIISH) ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (www.aiishmysore.in), മുംബൈയിലെ അലിയാവര്‍ ജംഗ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ayjnihh.nic.in) തുടങ്ങിയവക്ക് പ്രത്യേകം പ്രവേശന പരീക്ഷകളുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭിന്നശേഷി (ദിവ്യാംഗജന്‍) ശാക്തീകരണ വകുപ്പിന്റെ കീഴിലുള്ള സ്വാമി വിവേകാനന്ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷന്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (SVNIRTAR) കട്ടക്ക്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോമോട്ടോര്‍ ഡിസെബിലിറ്റീസ് (NILD) കൊല്‍ക്കത്ത, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പഴ്‌സണ്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് (NIEPMD) ചെന്നൈ എന്നിവിടങ്ങളിലെ ബിരുദ കോഴ്‌സുകളായ ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി (BPT) , ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി (BOT), ബാച്ചിലര്‍ ഇന്‍ പ്രോസ്തറ്റിക്‌സ് ആന്റ് ഓര്‍ത്തോട്ടിക്‌സ് (BPO) പ്രോഗ്രാമുകളുടെ പ്രവേശനം കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CET) വഴിയാണ്
www.niohkol.nic.in

മറ്റ് പരീക്ഷകള്‍
കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ട്രെയിനിംഗ് (CIFNET) നടത്തുന്ന ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (നോട്ടിക്കല്‍ സയന്‍സ്) പ്രോഗ്രാം (cifnet.gov.in), മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള ഇന്റഗ്രേറ്റഡ് എം.എസ് സി പ്രോഗ്രാമുകള്‍ (www.cat.mgu.ac.in), കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ വിവിധ ഇന്റഗ്രേറ്റഡ് എം.എസ് സി പ്രോഗ്രാമുകള്‍ (admission.uoc.ac.in), അമേത്തിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാദമിയിലെ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് (CPL) പരിശീലന പ്രോഗ്രാം (igrua.gov.in), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി പ്രോഗ്രാം (www.nift.ac.in), ജബല്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് (IITDM), ഐ.ഐ.ടി ഗുവാഹത്തി എന്നീ സ്ഥാപനങ്ങളിലെ ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാമുകള്‍, നാഷനല്‍ റെയില്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ പ്രോഗ്രാമുകള്‍ (nrti.in) തുടങ്ങിയവക്ക് വിവിധ പരീക്ഷകള്‍ വഴി പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാവുന്നതാണ്. കൂടാതെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (vit.ac.in) എസ്.ആര്‍.എം യൂനിവേഴ്‌സിറ്റി (wwws.rmtsi.edu.in), അമൃത വിശ്വ വിദ്യാ പീഠം (amrita.edu) , മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ (manipal.edu), ലവ്‌ലി പ്രൊഫഷണല്‍ യൂനിവേഴ്‌സിറ്റി (www lpu.in) തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളും വിവിധ പരീക്ഷകള്‍ വഴി നിരവധി സയന്‍സ് പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്. പ്ലസ് ടുവിന് ശേഷം വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ എസ്.എ.ടി, എ.സി.ടി, ഐ.ഇ എല്‍.ടി.എസ് , ടോഫല്‍ തുടങ്ങിയ നൈപുണി പരീക്ഷകള്‍ക്ക് നേരത്തെ തന്നെ തയാറെടുക്കേണ്ടതുണ്ട്.

പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ധന്‍ anver@live.in


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.