2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെയും 370ാം വകുപ്പ് നീക്കിയതിനെയും ശശി തരൂര്‍ പിന്തുണച്ചോ? ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞതെന്ത് ?

 

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേകാവകാശം സംബന്ധിച്ച 370ാം വകുപ്പ് നീക്കിയതിനെയും അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള നീക്കത്തെയും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പിന്തുണച്ചതായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും പ്രചരിക്കുകയാണ്. വാസ്തവത്തില്‍ ശശി തരൂര്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടോ?
എക്‌സ്പ്രസിലെ അഭിമുഖം സൂക്ഷ്മമായി വായിച്ചാല്‍ ഇല്ല എന്നേ മനസിലാവൂ. അഭിമുഖത്തില്‍ ബാബരി മസ്ജിദ് തകര്‍ത്തത് രാജ്യമന:സാക്ഷിക്ക് തീരാ കളങ്കമായെന്ന് അഭിപ്രായപ്പെടുന്ന തരൂര്‍, അതേ സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന് നിരുപാധികം ആവശ്യപ്പെടുന്നില്ല. മറിച്ച് അവിടെ ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിക്കുകയാണെങ്കില്‍ മുസ്‌ലിംകളുടെ ആരാധനാലയത്തെ നശിപ്പിക്കാതെ തന്നെ ഏതെങ്കിലും തരത്തില്‍ ഉചിതമായ ഒരു ക്ഷേത്രം അവിടെ ഉണ്ടാവേണ്ടതുണ്ടെന്ന വാദത്തിന് പ്രസക്തിയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് തരൂര്‍ പറഞ്ഞത് ഇങ്ങനെ:
On the Ram temple, Tharoor said: “I have always been of the view that the faiths of millions have to be respected. In other words, if indeed the evidence suggests that there was a temple on the spot and popular lore suggests it was a Ram temple… given that there is so much depth of belief, there would have been a case for having some sort of proper temple there, ideally, without destroying another community’s place of worship. The question of how to arrive at such a mutually acceptable solution was unfortunately, disrupted by the violence and destroyed the mosque itself. And that I think was a real blot on India’s conscience. Now the matter is before the courts, I will leave it there.”

അര്‍ത്ഥം: ”ദശലക്ഷക്കണക്കിനാളുകളുടെ വിശ്വാസങ്ങള്‍ മാനിക്കപ്പെടേണ്ടതാണെന്നാണ് എപ്പോഴും എന്റെ നിലപാട്. ഇനി മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍, (ബാബരി മസ്ജിദ് നിലനിന്ന) സ്ഥലത്ത് യഥാര്‍ത്ഥത്തില്‍ പുരാതന ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിക്കുകയാണെങ്കില്‍, അതൊരു രാമക്ഷേത്രമായിരുന്നു എന്നാണ് ജനങ്ങളുടെ വിശ്വാസമെങ്കില്‍… അത്രമേല്‍ ആഴത്തിലുള്ള ഒരു വിശ്വാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മറ്റൊരു സമുദായത്തിന്റെ ആരാധനാലയത്തെ നശിപ്പിക്കാതെ തന്നെ ഏതെങ്കിലും തരത്തില്‍ ഉചിതമായ ഒരു ക്ഷേത്രം അവിടെ ഉണ്ടാവേണ്ടതുണ്ടെന്ന വാദത്തിന് പ്രസക്തിയുണ്ട്. (മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും) യോജിക്കാവുന്ന ഒരു പരിഹാരം എങ്ങനെ ഉണ്ടാക്കാമെന്ന ഒരു സാഹചര്യം, ദൗര്‍ഭാഗ്യവശാല്‍ ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ കാരണം തകിടംമറിയുകയും അത് പള്ളി തന്നെ തകര്‍ക്കപ്പെടുന്നതില്‍ കലാശിക്കുകയും ചെയ്യുകയാണുണ്ടായത്. രാജ്യമന:സാക്ഷിക്ക് മേല്‍ അതൊരു തീരാക്കളങ്കമായെന്നാണ് ഞാന്‍ കരുതുന്നത്. തര്‍ക്കം നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലായതിനാല്‍, ഞാനത് അവര്‍ക്ക് തന്നെ വിടുന്നു..”.

370 സംബന്ധിച്ചുള്ള ചോദ്യത്തിന് തരൂരിന്റെ ഉത്തരം ഇങ്ങനെ:
should be no confusion” that J&K is “an integral part” of the Indian union. However, he said: “There has been confusion about whether we are defending (Article) 370 for all time. The answer is no. Even Nehruji said that 370 needs to stay as long as it needs to stay but doesn’t have to stay forever. But “the way in which this action was undertaken was a violation of the spirit of the Constitution”, he said. According to Tharoor, Kashmiris should have been consulted before the decision was taken and parties like the National Conference should have been heard and “given a chance to explain why it should not go. “But I am not taking a view that it should absolutely be cast in stone forever.

അര്‍ത്ഥം: ഇന്ത്യന്‍ യൂനിയന്റെ ഭാഗം ആണ് ജമ്മുകശ്മീര്‍ എന്ന കാര്യത്തില്‍ (കോണ്‍ഗ്രസില്‍) ആശയക്കുഴപ്പം ഇല്ല. എന്നാല്‍, ആര്‍ട്ടിക്കിള്‍ 370നെ ഞങ്ങള്‍ എല്ലാ കാലത്തും പിന്തുണയ്ക്കുമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. അതിന്റെ ഉത്തരം ഇല്ല എന്നാണ്. ആര്‍ട്ടിക്കിള്‍ 370 നിലനില്‍ക്കേണ്ട കാലത്തോളം അതുനിലനില്‍ക്കണമെന്നും, എന്നാല്‍, അത് എപ്പോഴും നിലനില്‍ക്കേണ്ടതില്ലെന്നുമാണ് നെഹ്‌റുജി പോലും പറഞ്ഞത്.
എന്നാല്‍, ഇക്കാര്യത്തില്‍ രാജ്യം എടുത്ത നടപടി ഭരണഘടനയുടെ സത്തക്ക് നിരക്കുന്നതല്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കണമെങ്കില്‍ കശ്മീരികളുടെ അഭിപ്രായം തേടേണ്ടതുണ്ട്, എന്നിട്ട് എന്തുകൊണ്ട് അത് നീക്കരുത് എന്നതു സംബന്ധിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ കേള്‍ക്കേണ്ടതുണ്ട്. പക്ഷേ, ഇത് എന്നെന്നേക്കുമായി കല്ലില്‍ കൊത്തിവെച്ചതു പോലെ നില്‍ക്കണമെന്ന നിലപാട് എനിക്കില്ല.

 

What actually said Shashi  Tharoor on Article 370 and Ram Temple 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.