യു.എ.ഇ: അബുദാബിയിലെ കോര്‍ണീഷിന് സമീപത്ത് തീരക്കടലില്‍ ഓര്‍ക്ക തിമിംഗലത്തിന്റെ സാന്നിധ്യം. തീരക്കടലില്‍ പ്രത്യക്ഷപ്പെട്ട കൊലയാളി തിമിംഗലത്തിന്റെ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മത്സ്യ ബന്ധന ബോട്ടില്‍ സഞ്ചരിച്ചിരുന്നവരാണ് ദ്യശ്യങ്ങള്‍ പകര്‍ത്തിയത്. ഏതു കാലാവസ്ഥയുമായും എളുപ്പത്തില്‍ ഇണങ്ങുന്ന ഈ തിമിംഗലങ്ങളെ അപൂര്‍വ്വമായി മാത്രമെ കാണപ്പെടാറുളളൂ.
മനുഷ്യരെ പൊതുവെ അങ്ങോട്ട് കയറി ആക്രമിക്കാറില്ലെങ്കിലും ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ എപ്പോഴും സുരക്ഷിതമായ അകലം പാലിക്കണമെന്നാണ് പറയപ്പെടാറ്. അടുത്തിടെ ഈജിപ്തിലുളള ഗര്‍ഖദയില്‍ വെച്ച് ഈ ഇനം സ്രാവ് ഒരു റഷ്യന്‍ സഞ്ചാരിയെ അക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
Comments are closed for this post.