2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒരുകാലത്ത് ക്രിക്കറ്റ് ലോകം ഭരിച്ചു; ഇന്നിപ്പോള്‍ വെസ്റ്റിന്‍ഡീസ് ലോകകപ്പ് യോഗ്യത നേടാതെ പുറത്ത്

ഒരുകാലത്ത് ക്രിക്കറ്റ് ലോകം ഭരിച്ചു; ഇന്നിപ്പോള്‍ വെസ്റ്റിന്‍ഡീസ് ലോകകപ്പ് യോഗ്യത നേടാതെ പുറത്ത്

ഇന്ന് നടന്ന ലോകകപ്പ് ക്വാളിഫയര്‍ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതോടെ വിന്‍ഡീസ് ഇത്തവണത്തെ ഏകദിന ലോകകപ്പ് യോഗ്യത നേടാതെ പുറത്തായിരിക്കുകയാണ്. യോഗ്യത റൗണ്ടില്‍ വെസ്റ്റിന്‍ഡീസ് ഏറ്റുവാങ്ങുന്ന തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്. നേരത്തെ സിംബാബ്‌വെ, നെതര്‍ലന്‍ഡ്‌സ് ടീമുകളോടായിരുന്നു വെസ്റ്റിന്‍ഡീസിന്റെ തോല്‍വി. ചരിത്രത്തില്‍ ആദ്യമായാണ് വെസ്റ്റിന്‍ഡീസില്ലാതെ ഏകദിന ലോകകപ്പ് നടക്കാന്‍ പോകുന്നത്.

യോഗ്യതാ സാധ്യത നിലനിര്‍ത്തുന്നതിന് സ്‌കോട്ട്‌ലന്‍ഡിനെതിരെ വിജയം അനിവാര്യമായിരുന്ന വെസ്റ്റിന്‍ഡീസ് 7 വിക്കറ്റിന്റെ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് വെറും 181 റണ്‍സിന് ഓളൗട്ടായപ്പോള്‍ സ്‌കോട്ട്‌ലന്‍ഡ് 43.3 ഓവറുകളില്‍ വിജയത്തിലെത്തുകയായിരുന്നു. 3 വിക്കറ്റുകള്‍ വീഴ്ത്തി വിന്‍ഡീസ് ബാറ്റിങിനെ തകര്‍ക്കുകയും പിന്നീട് 69 റണ്‍സെടുത്ത് ബാറ്റിങില്‍ തിളങ്ങുകയും ചെയ്ത ബ്രണ്ടന്‍ മക്മുല്ലനാണ് സ്‌കോട്ട്‌ലന്‍ഡിന്റെ വിജയശില്പി.

ഒരുകാലത്ത് ക്രിക്കറ്റ് ലോകം ഭരിച്ചിരുന്ന വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് ഇതു പോലൊരു പതനമുണ്ടായത് ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. 1975, 1979 വര്‍ഷങ്ങളില്‍ നടന്ന ഏകദിന ലോകകപ്പുകളില്‍ കിരീടം ചൂടിയ ടീമാണ് വെസ്റ്റിന്‍ഡീസ്. 1983 ലോകകപ്പിന്റെ ഫൈനലിലും ടീം പ്രവേശിച്ചു. ആദ്യ മൂന്ന് എഡിഷനുകള്‍ക്ക് ശേഷം ഒരു തവണ മാത്രമാണ് വിന്‍ഡീസ് ഏകദിന ലോകകപ്പിന്റെ സെമിഫൈനലിലെത്തിയത്. 1996 ലായിരുന്നു അത്. അന്ന് ഓസ്‌ട്രേലിയക്കെതിരെ ടീം തോല്‍വിയേറ്റു വാങ്ങി. 2007 ല്‍ സ്വന്തം നാട്ടില്‍ വെച്ചു നടന്ന ഏകദിന ലോകകപ്പില്‍പ്പോലും കാര്യമായ നേട്ടം സ്വന്തമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

2016 ല്‍ ഇന്ത്യയില്‍ വെച്ചു നടന്ന ടി20 ലോകകപ്പില്‍ കിരീടം ചൂടിയ അവര്‍ 2017 ല്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു. 2019 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ 9 കളികളില്‍ 2 കളികളില്‍ മാത്രമാണ് അവര്‍ വിജയിച്ചത്. 2021 ലെ ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 ഘട്ടത്തില്‍ പുറത്തായ ടീം 2022 ലെ ടി20 ലോകകപ്പില്‍ ആദ്യ റൗണ്ട് കടക്കാന്‍പോലും സാധിച്ചിരുന്നില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.