
തൃശൂര്‍ : മെഡിക്കല്‍ കോളജില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബിയാണ് മരിച്ചത്. പനി ബാധിച്ച ജോബിയെ രണ്ടു ദിവസം മുന്‍പാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെസ്റ്റ് നൈല്‍ പനിയാണെന്നു കണ്ടെത്തിയത്.
മരിച്ചയാളെ പരിചരിക്കാനായി കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്കും പനിയുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.
ക്യൂലക്‌സ് കൊതുകുകളാണ് വെസ്റ്റ് നൈല്‍ പനിക്ക് കാരണമാവുന്നത്. തൃശൂര്‍ പാണഞ്ചേരി പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡില്‍ ഈ വിഭാഗത്തില്‍പ്പെട്ട കൊതുകുകകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ പ്രദേശത്ത് ഞായറാഴ്ച്ച ഡ്രൈ ഡേ ആചരിക്കുകയാണ്.
പനി, ഛര്‍ദി, തലവേദന, വയറിളക്കം, വയറുവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഈ രോഗം പനി ഓര്‍മക്കുറവ്, പക്ഷാഘാതം, അപസ്മാരം എന്നിവയ്ക്കും കാരണമാകും.