
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.എം കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. ഇതിന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായും യെച്ചൂരി പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പുകളില്‍ മതേതര പാര്‍ട്ടികളുമായി സി.പി.എം ധാരണയുണ്ടാക്കും. ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റ് വീതം വയ്ക്കും. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഡി.എം.കെ മുന്നണിയില്‍ തുടരുമെന്നും യെച്ചൂരി പറഞ്ഞു.
പശ്ചിമബംഗാള്‍ ധാരണ വിഷയത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ നടന്ന വോട്ടെടുപ്പില്‍ കേരളത്തിലെ നേതാക്കളും അനുകൂലിച്ച് വോട്ടുചെയ്തു. എട്ടുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
Comments are closed for this post.