തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. 10 ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
അതേ സമയം ട്രോളിങ് നിരോധനം തുടങ്ങിയ ശേഷം കടലില്‍ പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ പലര്‍ക്കും നിരാശയാണുണ്ടായത്. കിട്ടിയതു വളരെക്കുറച്ച് മീനാണ് കിട്ടിയത്. മിക്കയിടത്തും മത്തിയാണു വലയില്‍ കിട്ടിയത്. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പു കാരണം പലരും ഉച്ചയോടെയാണ് കടലില്‍ പോയത്.
ട്രോളിങ് ബോട്ടുകള്‍ കടലില്‍നിന്നു മാറുന്നതോടെ മീനുകള്‍ കൂട്ടത്തോടെ തീരക്കടലിലേക്കു വരികയും സാധാരണ വള്ളങ്ങളില്‍ കൂടുതല്‍ മീന്‍ കിട്ടുകയും ചെയ്യാറുള്ളതാണ്. മീനിനു ന്യായമായ വിലയും കിട്ടും. ബോട്ടുകാരില്‍നിന്നു വലിയ മീനുകള്‍ കിട്ടാനില്ലാതാകുമ്പോള്‍ ചെറിയ മീനുകള്‍ക്ക് ആവശ്യക്കാര്‍ കൂടുകയും ചെയ്യും.
Comments are closed for this post.