രണ്ടു ജില്ലകളില്‍ 40 ഡിഗ്രി കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കൊടുംചൂടിന് ശമനമില്ല. ആറു ജില്ലകളില്‍ താപനില നാലു ഡിഗ്രി വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്.
ഇന്നലെ ഇടുക്കി, പാലക്കാട് ജില്ലകളിലെ വെതര്‍ സ്‌റ്റേഷനുകളില്‍ 40 ഡിഗ്രിക്കു മുകളില്‍ താപനില രേഖപ്പെടുത്തി. പാലക്കാട് ജില്ലയിലെ ഏഴു സ്റ്റേഷനുകളിലും ഇടുക്കിയിലെ ഒരു സ്റ്റേഷനിലുമാണ് ഈ താപനില രേഖപ്പടുത്തിയത്. ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments are closed for this post.