2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ത്യയെ ഉല്‍പാദന ഹബ്ബാക്കുകയാണ് നമ്മളുടെ ആവശ്യം: പ്രധാനമന്ത്രി

 

മനില: ഇന്ത്യയെ ഉല്‍പാദത്തിന്റെ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനിലയില്‍ ആസിയാന്‍ ബിസിനസ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യ ആഗോള ഉല്‍പാദന ഹബ്ബാക്കി മാറ്റുകയും യുവാക്കള്‍ക്ക് ജോലി സൃഷ്ടിക്കുകയുമാണ് നമ്മളുടെ ആവശ്യം’- മോദി പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വിദേശ നിക്ഷേപകര്‍ക്കു വേണ്ടി തുറന്നിട്ടിരിക്കുകയാണെന്ന് മോദി യോഗത്തില്‍ പറഞ്ഞു.

സുതാര്യവും ഫലപ്രദവുമായ ഭരണത്തിനു വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വര്‍ധനവുണ്ടായി. ജനങ്ങളില്‍ എത്താന്‍ ഞങ്ങള്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നും മോദി പറഞ്ഞു.

യോഗത്തിലെ പ്രഭാഷണത്തിനു മുമ്പ് മോദി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം വളര്‍ന്നുവരികയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.