2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

’20 കോടി തന്നില്ലെങ്കില്‍ കൊന്നുകളയും’ മുകേഷ് അംബാനിക്ക് വധഭീഷണി

’20 കോടി തന്നില്ലെങ്കില്‍ കൊന്നുകളയും’ മുകേഷ് അംബാനിക്ക് വധഭീഷണി

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് ഭീഷണി. ഇ.മെയിലില്‍ ഒക്ടോബര്‍ 27 ന് ഷദാബ് ഖാന്‍ എന്ന വ്യക്തിയുടെ പേരിലാണ് ഭീഷണിസന്ദേശം എത്തിയത്.

‘നിങ്ങള്‍ ഞങ്ങള്‍ക്ക് 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്,’ ഇമെയിലില്‍ പറയുന്നു. സംഭവത്തില്‍ മുകേഷ് അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയില്‍ മുംബൈ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐ.പി.സി സെക്ഷന്‍ 387, 506 (2) പ്രകാരമാണ് കേസെടുത്തത്.

അംബാനിയുടെ മുംബൈയിലെ വസതിയായ ‘ആന്റില’യിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീഷണിസന്ദേശം സംബന്ധിച്ച് പൊലിസില്‍ പരാതിനല്‍കിയിട്ടുള്ളത്.

ഇതാദ്യമായല്ല മുകേഷ് അംബാനിക്കു നേരെ വധഭീഷണിയുണ്ടാകുന്നത്. അംബാനിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് അജ്ഞാത കോളുകള്‍ വിളിച്ചതിന് ബിഹാറില്‍ നിന്നുള്ള ഒരാളെ മുംബൈ പൊലിസ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. 2021ല്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയയ്ക്കു സമീപത്തുനിന്ന് സ്‌ഫോടക ശേഷിയുള്ള 20 ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും അടങ്ങിയ കാറും കണ്ടെത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.