
ന്യൂഡല്‍ഹി: മൂന്ന് കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്ത ഉച്ചഭക്ഷണം നിരസിച്ച് പ്രതിഷേധത്തിലിരിക്കുന്ന കര്‍ഷക നേതാക്കള്‍. ചര്‍ച്ചയ്ക്കായി എത്തിയ കര്‍ഷക നേതാക്കള്‍ സര്‍ക്കാര്‍ ഒരുക്കിയ ഭക്ഷണം തങ്ങള്‍ക്കാവശ്യമില്ലെന്നും ഞങ്ങള്‍ക്കുള്ളത് ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പലയിടത്തായിരുന്ന് സ്വയം കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയും ചെയ്തു.
‘അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം വാഗ്ദാനം ചെയ്തു. എന്നാല്‍ ഞങ്ങള്‍ കൊണ്ടുവന്ന ഭക്ഷണമുള്ളതിനാല്‍ ഞങ്ങളത് നിഷേധിച്ചു’- ഒരു കര്‍ഷക നേതാവ് പറഞ്ഞു. ‘ഞങ്ങള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ചായയോ ഭക്ഷണമോ കഴിക്കാന്‍ സമ്മതിച്ചില്ല’- മറ്റൊരു കര്‍ഷക നേതാവ് പറഞ്ഞു.
ചില നേതാക്കള്‍ യോഗം നടന്ന വിജ്ഞാന് ഭവന്റെ ഉള്ളില്‍ തന്നെ കൊണ്ടുവന്ന ഭക്ഷണമെടുത്ത് കഴിക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. പ്ലാസ്റ്റിക്ക് പാത്രങ്ങളിലും മറ്റുമായി കൊണ്ടുവന്ന ഭക്ഷണം വീതിച്ചെടുക്കുന്നതും ദൃശ്യത്തില്‍ കാണാം.
#WATCH | Delhi: Farmer leaders have food during the lunch break at Vigyan Bhawan where the talk with the government is underway. A farmer leader says, “We are not accepting food or tea offered by the government. We have brought our own food”. pic.twitter.com/wYEibNwDlX
— ANI (@ANI) December 3, 2020
കഴിഞ്ഞ എട്ടു ദിവസമായി ഡല്‍ഹി അതിര്‍ത്തികളിലും രാജ്യതലസ്ഥാനത്തും പ്രതിഷേധത്തിലാണ് മൂന്നു ലക്ഷത്തോളം വരുന്ന കര്‍ഷകര്‍. പുതുതായി കൊണ്ടുവന്ന മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷക നേതാക്കളുമായി രണ്ടാമത്തെ ചര്‍ച്ചയാണ് ഇന്നുണ്ടായത്.