2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഞങ്ങള്‍ അഖണ്ഡ ഭാരതത്തില്‍ വിശ്വസിക്കുന്നു; കറാച്ചി ഒരു ദിനം ഇന്ത്യയുടെ ഭാഗമായിരിക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

ന്യൂഡല്‍ഹി: ഞങ്ങള്‍ അഖണ്ഡ ഭാരത്തില്‍ വിശ്വസിക്കുന്നുവെന്നും ഒരു ദിനം കറാച്ചി ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ബാന്ദ്രയിലെ പ്രശസ്തമായ കറാച്ചി സ്വീറ്റ്‌സിന്റെ പേരില്‍ നിന്ന് ‘കറാച്ചി’ എന്നത് ഒഴിവാക്കണമെന്ന് ശിവസേന പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടതിനെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം.

പാകിസ്താന്‍ പേര് ഒഴിവാക്കി ഇന്ത്യന്‍, മറാത്തി പേരിടണമെന്നാണ് ശിവസേനക്കാരന്‍ കറാച്ചി സ്വീറ്റ്‌സ് ഉടമയോട് ആവശ്യപ്പെട്ടത്.

എന്നാല്‍ പ്രവര്‍ത്തകന്റെ ആവശ്യത്തെ തള്ളി ശിവസേന നേതാവ് സഞ്ജയ് റാവത്ത് തന്നെ രംഗത്തെത്തി. കഴിഞ്ഞ 60 വര്‍ഷക്കലാമായി കറാച്ചി സ്വീറ്റ്‌സും കറാച്ചി ബേക്കറിയും അവിടെ പ്രവര്‍ത്തിക്കുന്നുവെന്നും അതില്‍ പാകിസ്താനുമായി യാതൊരു ബന്ധവുമില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതിന്റെ പേര് ഇപ്പോള്‍ മാറ്റാന്‍ ആശ്യപ്പെടുന്നത് പൊട്ടത്തരമാണെന്നും ഇതാണ് ശിവസേനയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.