വയനാട്: വയനാട്ടില്‍ വീണ്ടും കടുവ ഇറങ്ങി. കുറുക്കന്‍മൂലയില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ പയ്യമ്പള്ളിയിലാണ് കടുവ എത്തിയത്. കടുവയുടെ ആക്രമണത്തില്‍ പയ്യമ്പള്ളി പുതിയടം വടക്കുംപാടത്ത് ജോണിന്റെ പശുവിനെ കടുവ കൊന്നു.
ഇതോടെ കടുവ കൊല്ലുന്ന പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളുടെ എണ്ണം 16 ആയി. കാട്ടില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം അകലെയുള്ള പയ്യമ്പള്ളിയിലെ ജനവാസ മേഖലയില്‍ കടുവയുടെ കാല്‍പാടുകളും കണ്ടെത്തിയിട്ടുണ്ട്.
എന്നാല 50 ദിവസങ്ങളായി ഭീതിയിലാണ് കഴിയുന്നതെന്നും വനം വകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. രാത്രിയില്‍ പശുവിനെ തൊഴുത്തില്‍ നിന്നും 20 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടു പോയാണ് കൊന്നത്.
Comments are closed for this post.