
സുല്‍ത്താന്‍ ബത്തേരി: അച്ഛന്റെ മൃതദേഹം മറവ് ചെയ്യാന്‍ കുഴിയെടുക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം. സഹോദരങ്ങള്‍ക്ക് പരുക്കേറ്റു. വിലങ്ങാടി കോളനിയില്‍ ബാലന്,സഹോദരന് സുകുമാരന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വയനാട്ടിലും കാട്ടാന ആക്രമണം ഉണ്ടായത്. ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റ് അയ്യപ്പന്‍കുടി സ്വാദേശിയ ശക്തിവേലാണ് കൊല്ലപ്പെട്ടത് ഇടുക്കിയില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ആന ഇദ്ദേഹത്തെ ആക്രമിച്ചത്. പന്നിയാര്‍ എസ്റ്റേറ്റില്‍ എത്തിയ ആനക്കൂട്ടത്തെ ഓടിക്കാന്‍ ഇങ്ങോട്ടേക്ക് എത്തിയതായിരുന്നു ശക്തിവേല്‍. തിരഞ്ഞുപോയവരാണ് ശക്തിവേലിന്റെ മൃതദേഹം കണ്ടെത്തിയത്.
Comments are closed for this post.