മാനന്തവാടി: വയനാട് മാനന്തവാടിയിലെ കണ്ണോത്തുമലയില്‍ ജീപ്പ് മറിഞ്ഞ് മരിച്ചവരുടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ ഇന്ന്. രാവിലെ എട്ടുമണിയോടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ ആരംഭിച്ച ശേഷം മൃതദേഹങ്ങള്‍ മക്കിമലയിലേ സര്‍ക്കാര്‍ വിദ്യാലയത്തിലേക്ക് എത്തിക്കും. 12 മണിയോടെയാണ് പൊതുദര്‍ശനം ആരംഭിക്കുക, ശേഷം രണ്ട് മണിയോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. അതേ സമയം അപകടത്തില്‍ പെട്ട് ചികിത്സയിലുളളവരുടെ നിലഗുരുതമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. രണ്ട് പേരാണ് അപകടത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആശുപത്രിയിലുളളത്.
ഇരുവരേയും ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് അപകടമുണ്ടായത്. ദുരന്തത്തില്‍ 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അപകടത്തില്‍ മരിച്ചവരെല്ലാം സ്ത്രീകളാണ്. ജീപ്പിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരും പരിക്കേറ്റ് ചികിത്സയിലാണ്. 30 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്. ഇതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്. ജീപ്പില്‍ 14 പേരായിരുന്നു ഉണ്ടായിരുന്നത്. താഴ്ചയിലേക്ക് മറിഞ്ഞപ്പോള്‍ പലര്‍ക്കും തലയ്ക്ക് ക്ഷതമേറ്റു. ഇതാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. പാറയും വെള്ളവുമുള്ളിടത്തെ അപകടം രക്ഷപ്രവര്‍ത്തനത്തെയും ബാധിച്ചു.
Content Highlights:wayanad jeep accident latest updates
Comments are closed for this post.