2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വയനാട് വൃദ്ധ ദമ്പതികള്‍ക്ക് വെട്ടേറ്റു, റിട്ട അധ്യാപകന്‍ മരിച്ചു, മോഷണശ്രമമെന്ന് സംശയം


ആക്രമണം നടത്തിയത് രണ്ട് മുഖംമൂടിധാരികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികള്‍ക്കെതിരേ രാത്രിയില്‍ ആക്രമണം. ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ചു. റിട്ടയേര്‍ഡ് അധ്യാപകനായ കേശവനാണ് വെട്ടേറ്റ് മരിച്ചത്. മോഷണശ്രമത്തിനിടെയാണ് ആക്രമണമെന്നാണ് സംശയിക്കുന്നത്. ഇയാളുടെ ഭാര്യ പത്മാവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടേറ്റ കേശവനെ ആശുപത്രിയിലേക്കെത്തിക്കുന്നതിനിടെ വഴിയില്‍ വെച്ചു മരിച്ചു.
മുഖംമൂടി ധരിച്ച രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഈ വീട്ടില്‍ ഇവര്‍ മാത്രമേ താമസമുള്ളൂ. ഇതറിയുന്ന ആളുകളാവാമെന്നാണ് സംശയിക്കുന്നത്. പ്രദേശത്ത് നാട്ടുകാരും പൊലിസും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.