ആരോപണങ്ങള്‍ക്ക് പിന്നില്‍ യു.ഡി.എഫ് ക്യാംപ്
കോഴിക്കോട്: കക്കാടംപൊയിലില്‍ അനധികൃതമായി നിര്‍മിച്ച വാട്ടര്‍ തീം പാര്‍ക്കിനെ കുറിച്ചുള്ള ആരോപണങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കി പി.വി അന്‍വര്‍. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തിവിരോധമാണെന്നും പി.വി അന്‍വര്‍ പറഞ്ഞു.
പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് നിയമവിധേയമായിട്ടാണ്. തനിക്ക് പാര്‍ക്കിനുള്ള അനുമതി ലഭിക്കുന്നത് എം.എല്‍.എ ആവുന്നതിനു മുമ്പാണ്. ആര്‍ക്ക് വേണമെങ്കിലും പാര്‍ക്കിനുള്ള അനുമതി ലഭിച്ചുള്ള രേഖകള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ മുരുകേശ് നരേന്ദ്രന്‍ എന്ന വ്യക്തിയാണ്. ഇയാള്‍ക്കുള്ള വ്യക്തിവിരോധമാണ് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് അന്‍വര്‍ എം.എല്‍.എ വ്യക്തമാക്കി.
മുരുകേശിന്റെ ബന്ധുക്കളുടെയും എസ്റ്റേറ്റ് തര്‍ക്കത്തില്‍ ഇടപ്പട്ടതാണ് തനിക്കെതിരേ നീക്കങ്ങളുണ്ടാവാന്‍ കാരണം. ഇതിനു വേണ്ട സഹായങ്ങളെല്ലാ ംചെയ്തു നല്‍കുന്നത് യു.ഡി.എഫ് ക്യാംപാണെന്നും പി.വി അന്‍വര്‍ എം.എല്‍.എ ആരോപിച്ചു. മലപ്പുറത്ത് വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.
മുരുകേശന്റെ ബന്ധുക്കളാണ് തര്‍ക്കവുമായി ബന്ധപ്പെട്ട് എന്റെ അടുത്തെത്തിയത്. എം.എല്‍.എ എന്ന നിലയില്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തു. തുടര്‍ന്ന് മുരുകേശ് നരേന്ദ്രന്‍ നേരിട്ടെത്തുകയും ഇത് കുടുംബപ്രശ്‌നമാണെന്നും ഇതില്‍ ഇടപെടരുതെന്നും ആവശ്യപ്പെടുകയും ചെയ്തു.
വിഷയത്തില്‍ നിന്നും പിന്മാറിയാല്‍ 50 ലക്ഷം രൂപ നല്‍കാമെന്ന് മുരുകേശ് പറഞ്ഞതായി അന്‍വര്‍ ആരോപിച്ചു. എന്നാല്‍, താന്‍ എം.എല്‍.എ എന്ന നിലയിലുള്ള തന്റെ ഇടപെടലുകള്‍ അവസാനിപ്പിച്ചില്ല. തുടര്‍ന്നാണ് തനിക്കെതിരേ മുരുകേശ് നീങ്ങിയത്. പൊലിസ് സ്റ്റേഷനിലടക്കം പരാതി നല്‍കുകയും ചെയ്തതെന്ന് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments are closed for this post.