ഇനി മുതല്‍ സ്വയം വീട്ടിലിരുന്ന് വാട്ടര്‍ മീറ്റര്‍ റീഡിങ് രേഖപ്പെടുത്തം. പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. മീറ്റര്‍ റീഡര്‍ വീട്ടിലെത്താതെ തന്നെ ഉപഭോക്താവിന് വാട്ടര്‍ റീഡിങ് രേഖപ്പെടുത്താനുള്ള പദ്ധതിയാണ് സെല്‍ഫ് മീറ്റര്‍ റീഡിങ്.
വാട്ടര്‍ അതോറിറ്റി ഓഫിസില്‍ ബില്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ തന്നെ ഉപഭോക്താവിന്റെ ഫോണിലേക്ക് എസ്.എം.എസായി ഒരു ലിങ്ക് ലഭിക്കും. ഈ ലിങ് ഉപയോഗിച്ച് വാട്ടര്‍ മീറ്റര്‍ റീഡിങ് രേഖപ്പെടുത്താം.
റീഡിങ് രേഖപ്പെടുത്തുന്നതിനോടൊപ്പം വാട്ടര്‍ മീറ്ററിന്റെ ഫോട്ടോ കൂടി എടുക്കണം. ഇതോടെ മീറ്റര്‍ സ്ഥിതി ചെയ്യുന്ന ജിയോ ലൊക്കേഷന്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ രേഖപ്പെടുത്തും. ഇങ്ങനെ സമര്‍പ്പിക്കുന്ന റീഡിങ് ജല അതോറിറ്റി പരിശോധിക്കും. ബില്‍ തുകയും മറ്റു വിവരങ്ങളും എസ്.എം.എസായി ഉപയോക്താവിന് ലഭിക്കും.
മാത്രമല്ല ബില്‍ തുകയും ഓണ്‍ലൈനായി തന്നെ അടയ്ക്കാനും സാധിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1916ല്‍ ബന്ധപ്പെടാം.
Comments are closed for this post.