തിരുവനന്തപുരം:സരിത എസ് നായരെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സാമ്പിളുകള്‍ പരിശോധനക്കായി ഡല്‍ഹിയിലെ നാഷനല്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. സരിത എസ് നായരുടെ രക്തം, മുടി എന്നിവയാണ് പരിശോനയ്ക്കായി അയച്ചത്. ഇപ്പോള്‍ സരിത വാസക്യുലിറ്റിക് ന്യൂറോപ്പതി രോഗം ബാധിച്ച് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലാണ്.
സരിതയുടെ വലം കയ്യായിരുന്ന വിനുകുമാറിനെതിരെ 2022 നവംബര്‍ എട്ടിനാണ് വധശ്രമത്തിന് കേസെടുത്തത്. ജ്യൂസില്‍ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.
സഹപ്രവര്‍ത്തകനായിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം കലര്‍ത്തി നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന സരിതയുടെ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സംസ്ഥാന ഫൊറന്‍സിക് ലാബില്‍ വിഷാംശം തിരിച്ചറിയാനുള്ള പരിശോധന സംവിധാനമില്ലാത്തതിനാലാണ് ദില്ലിയിലേക്ക് അയച്ചത്. കോടതി മുഖേനയാണ് ദില്ലിയിലെ ലാബിലേക്ക് സാമ്പിളുകള്‍ അയച്ചത്.
Comments are closed for this post.