2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വഖഫ് ബോര്‍ഡ് നിയമനം: മുഖ്യമന്ത്രി പറഞ്ഞ വിശദമായ ചര്‍ച്ച ഉടനെ നടത്തണമെന്ന് സമസ്ത

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് വിശാലമായ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എത്രയും പെട്ടെന്നു നടപ്പാക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സമസ്ത നേതാക്കളുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സമസ്ത നേതാക്കള്‍ നടത്തിയ ചര്‍ച്ച ആശാവഹമാണ്. എന്നാല്‍ ചര്‍ച്ചയില്‍ അദ്ദേഹം പ്രഖ്യാപിച്ച ചര്‍ച്ച പെട്ടെന്നുതന്നെ നടത്തണം. അതിനുവേണ്ട നടപടികള്‍ വേഗത്തിലാക്കി വിശാലമായ ചര്‍ച്ചക്കു അവസരമൊരുക്കണം.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിട്ട നടപടി റദ്ദാക്കണമെന്നാണ് സമസ്തയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ പരിഹരിക്കണം. തൃപ്തികരമായ നടപടിയാണാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.