2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തൊഴിലില്ലായ്മക്കും കാര്‍ഷിക പ്രതിസന്ധിക്കും പരിഹാരം നിര്‍ദേശിച്ച് കോണ്‍ഗ്രസ് പ്രകടന പത്രിക

കോണ്‍ഗ്രസ് പ്രകടനപത്രിക ; തൊഴിലില്ലായ്മയും കാര്‍ഷികപ്രതിസന്ധിയും മുഖ്യവിഷയ

 

ന്യൂഡല്‍ഹി: തൊഴിലില്ലായ്മയും കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും മുഖ്യവിഷയമാക്കി കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി. സാമ്പത്തികഭദ്രതയും രാജ്യക്ഷേമവുമാണ് പ്രകടനപത്രികയിലെ പ്രധാന മുദ്രാവാക്യം. ജനങ്ങളുടെ പ്രധാനപ്രശ്‌നങ്ങള്‍ പ്രചാരണമുഖ്യധാരയില്‍ എത്തിക്കുമെന്നും തൊഴിലില്ലായ്മ, കര്‍ഷകദുരിതം, സ്ത്രീസുരക്ഷ എന്നിവയാണ് രാജ്യം നേരിടുന്ന മുഖ്യപ്രശ്‌നങ്ങളെന്നും പ്രകടനപത്രികയില്‍ പറയുന്നു. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങാന്‍ പത്ത് ദിവസം മാത്രം ബാക്കിനില്‍ക്കെ, ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, എ.കെ ആന്റണി എന്നിവര്‍ ഉള്‍പ്പെടെ നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് പരിപാടി നടന്നത്.

മിനിമം വേതനം ഉറപ്പുനല്‍കുന്ന ന്യായ് പദ്ധതി, ജമ്മു കശ്മീരിനായുള്ള പ്രത്യേക വികസന പദ്ധതി, ജി.എസ്.ടി രണ്ടു സ്ലാബുകളിലേക്കു കുറയ്ക്കുക തുടങ്ങിയവയും പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങളാണ്. പ്രകടനപത്രിക സത്യസന്ധമാണെന്നും ജനങ്ങളുടെ ശബ്ദമാണ് ഇതില്‍ നിഴലിക്കുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഉല്‍പാദനക്ഷമതയും പുരോഗതിയും ഒരുപോലെ വര്‍ധിക്കുമെന്ന് പത്രിക പുറത്തിക്കിയ ശേഷം ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു. രാജ്യത്തെ പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും 7.70 കോടി ജോലിയാണ് മോദി സര്‍ക്കാരിനു കീഴില്‍ നഷ്ടപ്പെട്ടതെന്നും പി.ചിദംബരവും പറഞ്ഞു. പ്രകടന പത്രിക പുറത്തിറക്കുന്നതിന് മുന്നോടിയായി ലക്ഷ്യങ്ങള്‍ അക്കമിട്ടു നിരത്തിയുള്ള വീഡിയോയും കോണ്‍ഗ്രസ് പുറത്തിറക്കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.