വയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യുക എന്നത് ദുഷ്‌കരമായ ഒരു ടാസ്‌കാണ്. ഭക്ഷണം നിയന്ത്രിച്ചിട്ടും ഓടിയിട്ടും വ്യായാമം ചെയ്തിട്ടുമെല്ലാം വയറുകുറയ്ക്കാന്‍ പെടാപാട് പെടുകയാണ് ഭൂരിഭാഗവും. അടവുകള്‍ പതിനെട്ടും പയറ്റിയിട്ടും വയറുമാത്രം കുറയുന്നില്ലെന്ന് പറയുന്നവര്‍ക്കുള്ള ഒരു സിംപിള്‍ പൊടിക്കൈയാണ് പറഞ്ഞുവരുന്നത്.
ഒരു ചായയാണ് നമ്മുടെ താരം. വീട്ടില്‍ സുലഭമായിട്ടുള്ള രണ്ട് ചേരുവകള്‍ മാത്രം കൂട്ടിച്ചേര്‍ത്താല്‍ മതി. ഉലുവയും മഞ്ഞളും.
ദൈനംദിന ഭക്ഷണത്തില്‍ ഉലുവ ഉള്‍പ്പെടുത്തുന്നത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രധാനമായും വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിന്. ഉലുവയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി വയറിലെ കൊഴുപ്പ് ഇല്ലാതാക്കി വണ്ണം കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഉലുവ സഹായിക്കും.
മഞ്ഞളാവട്ടെ, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കുന്നതാണ്. മഞ്ഞളില്‍ കുര്‍കുമിന്‍ എന്ന ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും.
ഇവ രണ്ടും കൂടി ചേര്‍ത്ത ഉലുവ-മഞ്ഞള്‍ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങളുടെ വയറ്റിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കുന്നു.
എങ്ങനെ ഉണ്ടാക്കാം:
ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളം തിളപ്പിക്കുക
ഇതിലേക്ക് പൊടിച്ചതോ പൊടിക്കാത്തതോ ആയ ഉലുവയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുറച്ചുസമയം തിളപ്പിക്കുക
ശേഷം നന്നായി അരിച്ചെടുക്കുക
മധുരത്തിനായി ശര്‍ക്കരയോ തേനോ ചേര്‍ക്കാം.
Comments are closed for this post.