ന്യൂഡല്‍ഹി: ബാങ്ക് വായ്പത്തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട് ബ്രിട്ടനില്‍ കഴിയുന്ന വിജയ്മല്യയേയും നിരവ് മോദിയേയും വിചാരണയ്ക്കായി മടക്കിയയക്കണമെന്നാണ് നിലപാടെന്ന് ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇവരെ കൈമാറാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
സാമ്പത്തിക തിരിമറികള്‍ നടത്തി ഇന്ത്യ വിട്ട് യുകെയില്‍ എത്തിയവരെ കൈമാറാന്‍ തന്റെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, നിയമപരമായി സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഈ ദൗത്യത്തെ വളരെ പതുക്കെയാക്കുന്നുവെന്നും യുകെ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് വരുന്ന കഴിവും മിടുക്കും ഉള്ള ആളുകളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഇന്ത്യയിലെ നിയമം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തികതട്ടിപ്പ് നടത്തി ബ്രിട്ടനില്‍ അഭയം തേടുന്നവരെ തിരികെ അയക്കണമെന്ന് മോദി ഉഭയകക്ഷിചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.
Comments are closed for this post.