
ന്യൂഡല്‍ഹി: പെഗാസസ് അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് സുപ്രിംകോടതി. ജൂണ്‍ 20 വരെയാണ് സമയം അനുവദിച്ചത്. മുന്‍ സുപ്രിംകോടതി ജഡ്ജി ആര്.വി രവീന്ദ്രന് അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുന്നത്.
ഇതുവരെ 29 മൊബൈല്‍ ഉപകരണങ്ങള്‍ പരിശോധിച്ചതായും നിരവധി മാധ്യമപ്രവര്‍ത്തകരുമായും വിദഗ്ധരുമായും ആശയവിനിമയം നടത്തിയതായും സമിതി സുപ്രിംകോടതിയെ അറിയിച്ചു. മൊബൈല്‍ ഫോണുകൡ പ്രത്യേകം തയ്യാറാക്കിയ പുതിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. ഇത് പൂര്‍ത്തിയാവാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഇടക്കാല റിപ്പോര്‍ട്ടിലൂടെ സമിതി അവശ്യപ്പെട്ടത്.
2022 ജൂലൈയില്‍ സുപ്രിം കോടതി വിഷയം വീണ്ടും പരിഗണിക്കും.
നേരത്തേ സംസ്ഥാനങ്ങള്‍ പെഗാസസ് വാങ്ങിയുട്ടുണ്ടോയെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സമിതി സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചിരുന്നു. സംസ്ഥാന സര്‍ക്കാറോ സര്‍ക്കാര്‍ ഏജന്‍സികളോ പെഗാസെസ് സോഫ്റ്റ്വെയര് വാങ്ങിയിട്ടുണ്ടോ വാങ്ങിയിട്ടുണ്ടെങ്കില്‍ എന്നാണ് വാങ്ങിയതെന്ന് അറിയിക്കണം. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആര് അനുമതി നല്‍കിയെന്ന് അറിയിക്കാനും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.