2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘നോമ്പ് തുറന്ന് തറാവീഹും കഴിഞ്ഞാണ് ഗ്രൗണ്ടിലിറങ്ങിയത്, ബ്രസീലിനെതിരായ വിജയത്തിന് മധുരമേറെയെന്ന് മൊറോക്കോ കോച്ച്

വമ്പന്മാരായ ബ്രസീലിനെ തോല്‍പിച്ചതിന്റെ സന്തോഷത്തില്‍ മൊറോക്കോ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മൊറോക്കോയുടെ ജയം. റമദാന്‍ നോമ്പ് തുറന്നതിന് പിന്നാലെ നടന്ന മത്സരം ജയിക്കാനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് മൊറോക്കന്‍ കോച്ച് വലീദ് റെഗ്രാഗി. ഖത്തര്‍ലോകകപ്പില്‍ അസാമാന്യ കുതിപ്പായിരുന്നു മൊറോക്കോ നടത്തിയിരുന്നത്.

അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെയും വീഴ്ത്തിയതിന്റെ അത്യാഹ്ലാദത്തിലാണ് സംഘം. പരിശീലകന്‍ വലീദ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. നോമ്പ് തുറന്നതിന് ശേഷമാണ് തന്റെ കളിക്കാര്‍ കളത്തിലിറങ്ങിയതെന്ന് പരിശീലകന്‍ വ്യക്തമാക്കി. നോമ്പ് തുറന്ന് തറാവീഹും കഴിഞ്ഞാണ് ഞങ്ങളുടെ കളിക്കാര്‍ ഗ്രൗണ്ടിലിറങ്ങിയതെന്നു അതിനാല്‍ തന്നെ വിജയത്തിന് മധുരമേറെയാണെന്നും വലീദ് കൂട്ടിച്ചേര്‍ത്തു. വലീദിന്റെ വാക്കുകള്‍ പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മൊറോക്കോയുടെ വിജയം. സോഫിയാനെ ബൗഫല്‍, സാബിരി എന്നിവര്‍ മൊറോക്കോയ്ക്കായി ഗോളുകള്‍ നേടിയപ്പോള്‍ നായകന്‍ കാസിമിറോയുടെ വകയായിരുന്നു ബ്രസീലിന്റെ ഗോള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.