
പാലക്കാട്: തുടര്‍സമരത്തിനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. കേസന്വേഷണം അട്ടിമറിച്ച ഡി.വൈ.എസ്.പി എം.ജെ സോജന് എസ്.ഐ ചാക്കോ എന്നിവരെ ഡിപാര്‍ട്ട്മെന്റില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വാളയാര്‍ നീതി സമരസമിതി സമരപ്രഖ്യാപന പ്രതിജ്ഞ നടത്തി. ഉച്ചയ്ക്ക് 12 മണിയോടെ വാളയാര്‍ അട്ടപ്പളത്തെ പെണ്‍കുട്ടികളുടെ വീട്ടിലാണ് സമരപ്പഖ്യാപനം നടന്നത്. പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
കേസന്വേഷണം അട്ടിമറിച്ച പൊലിസ് ഉദ്യോഗസ്ഥരെ ഇപ്പോഴും സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുംവരെ സമരം നടത്തുമെന്നും ലോക്ഡൗണ്‍ കഴിഞ്ഞശേഷം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു.