2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇപ്പോള്‍ ബുക്ക് ചെയ്താല്‍ 4 വര്‍ഷം കഴിഞ്ഞ് സീറ്റ് കിട്ടും; ലോകത്തിലെ ഏറ്റവും തിരക്കേറിയ ഹോട്ടലിനെക്കുറിച്ച് അറിയാം

ഹോട്ടലില്‍ പലപ്പോഴും ഭക്ഷണത്തിനായി കാത്തിരിക്കേണ്ടി വന്നിട്ടുള്ളവരായിരിക്കും നമ്മള്‍. പരമാവധി എത്ര സമയം വരെ ഭക്ഷണം ലഭിക്കുന്നതിനായി കാത്തിരിക്കാന്‍ നാം തയ്യാറാകും എന്ന് നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഭക്ഷണം കഴിക്കാന്‍ നാല് വര്‍ഷം വരെ കാത്തിരിക്കേണ്ട ഒരു ഹോട്ടല്‍ യുകെയിലെ സെന്‍ട്രല്‍ ബ്രിസ്‌റ്റോളില്‍ സ്ഥിതിചെയ്യുന്നുണ്ട്. ബാങ്ക് ടാവേണ്‍ എന്നറിയപ്പെടുന്ന ഈ ഹോട്ടലില്‍ ഒരു സീറ്റ് ലഭിക്കാന്‍ ബുക്ക് ചെയ്തതിന് ശേഷം ഏകദേശം നാല് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും എന്നാണ് പറയപ്പെടുന്നത്. താരതമ്യേന ചെറിയ ഹോട്ടലായ ബാങ്ക് ടാവോണ്‍ 1800കളിലാണ് സ്ഥാപിക്കപ്പെട്ടത്. ബ്രിട്ടണിലെ പല പ്രമുഖരുടേയും പ്രിയപ്പെട്ട ഡിന്നര്‍ കഴിക്കുന്ന ഇടമായ ഈ ഹോട്ടലിലെ വിഭവങ്ങളും ലോക പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്.

മുപ്പത് ദിവസം പ്രായമുള്ള അപൂര്‍വ മാട്ടിറച്ചി, തേനും റോസ്‌മേരിയും ചേര്‍ത്ത് ഫ്രൈ ചെയ്ത ആട്ടിന്‍കാലും, പന്നിയിറച്ചിയും ഒക്കെയാണ് ഇവിടുത്തെ സ്‌പെഷ്യല്‍ വിഭവങ്ങള്‍. 2019 ലെ ഒബ്‌സര്‍വര്‍ ഫുഡ് മന്ത്‌ലി അവാര്‍ഡുകളിലും 2018 ലെ ബ്രിസ്റ്റോള്‍ ഗുഡ് ഫുഡ് അവാര്‍ഡുകളിലും ബ്രിസ്റ്റോളിന്റെ ഏറ്റവും മികച്ച ഞായറാഴ്ച ഉച്ചഭക്ഷണത്തിന്റെ ഹോം ആയി ഈ റെസ്റ്റോറന്റ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഞായറാഴ്ചത്തെ ഡിന്നറിനായി മാത്രണമാണ് റെസ്‌റ്റോറന്റില്‍ നീണ്ട കാത്തിരിപ്പ് ആവശ്യമായി വരുന്നത്. സാധാരണ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാല് വരെയാണ് ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.

Content Highlights:wait 4 years to get food from this restaurant


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.