ന്യൂഡല്‍ഹി: ഐ.എസ്.എല്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്.സിക്കെതിരേയുള്ള മത്സരത്തിലെ അനിഷ്ട സംഭവത്തിന്റെ പേരില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടി വന്നു. മത്സരത്തില്‍ നിന്ന് ടീമിനെ പിന്‍വലിച്ചതിന് ബ്ലാസ്റ്റേഴ്‌സിന് നാലു കോടി രൂപയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിഴ വിധിച്ചത്. കൂടാതെ പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചിന് പത്തു മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. കളി ഉപേക്ഷിച്ച കായിക വിരുദ്ധമായ പെരുമാറ്റത്തിന് പരസ്യമായി മാപ്പു പറയണമെന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ലബ് മാപ്പു പറഞ്ഞില്ലെങ്കില്‍ പിഴ ആറു കോടിയാക്കി ഉയര്‍ത്തുകയും ചെയ്യും. പ്ലേ ഓഫില്‍ ബംഗളുരു എഫ്‌സി നേടിയ ഗോള്‍ വിവാദമായതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പിന്‍വലിച്ചത്. എ.ഐ.എഫ്.എഫ് നടത്തുന്ന 10 ടൂര്‍ണമെന്റുകളില്‍ വിലക്കിന് പുറമെ അഞ്ച് ലക്ഷം രൂപ പിഴയും ഇവാന് വിധിച്ചിട്ടുണ്ട്. ഇവാന്‍ പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ പിഴ 10 ലക്ഷമായി ഉയരും. വിധികള്‍ക്കെതിരേ ക്ലബിന് അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസരവമുണ്ട്. അതേസമയം വിധി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ കപ്പ് ഒരുക്കങ്ങള്‍ക്ക് തിരിച്ചടിയാകും.
Comments are closed for this post.