
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ ട്രോളുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം.
സ്ഫോടക വസ്തു പതിച്ച സ്ഥലത്ത് പരിശോധന നടത്തുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ പരിഹസിച്ചും വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘ഹാന്സിന്റേയും കോപ്പികോയുടേയും കവറുകള്‍ക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി. ബാക്കി ചപ്പുചവറുകള്‍ക്ക് കുഴപ്പമൊന്നുമില്ല.’ എന്ന് ചിത്രം പങ്കുവെച്ചാണ് വി.ടി ഫേസ്ബുക്കില്‍ കുറിച്ചു.
‘എ.കെ ഗോപാലന് സ്മാരകമുണ്ടാക്കാന്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിലനില്‍ക്കുന്ന പാര്‍ട്ടി ഓഫിസിന് നേരെയുണ്ടായ ബോംബാക്രമണം ഗൗരവമുള്ള ഒരു തീവ്രവാദ പ്രവര്‍ത്തനമാണ്. ഈ സംഭവം എന്‍.ഐ.എ അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രത്തിന് കത്തെഴുതണമെന്നും ബല്‍റാം ഫേസ്ബുക്കില്‍ പരിഹസിച്ചു. അതേസമയം കോണ്‍ഗ്രസാണ് എകെജി സെന്റര്‍ ആക്രമണത്തിന് പിന്നിലെന്നാണ് സി.പി.എം ആരോപിക്കുന്നത്.