2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘മടക്കവും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്’; ഉമ്മന്‍ചാണ്ടി ആശുപത്രി വിട്ടു, പ്രശംസയുമായി യുവ നേതാക്കള്‍

തിരുവനന്തപുരം: കൊവിഡ് ടെസ്റ്റില്‍ നെഗറ്റീവായിട്ടും പത്ത് ദിവസം ആശുപത്രിയില്‍ കിടന്ന് പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രി വിട്ടു.

പിപിഇ കിറ്റ് ധരിച്ച് ഉമ്മന്‍ചാണ്ടി കാറില്‍ മടങ്ങുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് യുവനേതാക്കളായ ബിന്ദുകൃഷ്ണയും വി.ടി ബല്‍റാമും.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനം വാര്‍ത്തയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി യുവനേതാക്കള്‍ രംഗത്തെത്തിയത്.

”ടെസ്റ്റില്‍ നെഗറ്റീവ് ആയിട്ടും 10 ദിവസം ആശുപത്രിയില്‍ തുടര്‍ന്നു, മടക്കവും കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച്…
ജനനായകന്‍…” എന്നാണ് ബിന്ദുകൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”കോവിഡ് നെഗറ്റീവ് ആയതിന് ശേഷം മകനോടൊപ്പം വീട്ടിലേക്ക് പോവുന്ന പ്രിയ നേതാവ് ശ്രീ ഉമ്മന്‍ ചാണ്ടി.
ബാക്കി പ്രോട്ടോക്കോളുകളും പാലിച്ച് എത്രയും വേഗം പൊതുജീവിതത്തിന്റെ പതിവു തിരക്കുകളിലേക്ക് തിരിച്ചു വരാന്‍ അദ്ദേഹത്തിനാകട്ടെ എന്നാശംസിക്കുന്നു. ” വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ഏപ്രില്‍ എട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പുതുപ്പള്ളി ഹൗസില്‍ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.