2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാധവന്‍കുട്ടിയുടെ മാപ്പപേക്ഷ ‘ദേശാഭിമാനി’ എഡിറ്റോറിയല്‍ ആക്കുമോ? വി.ടി ബല്‍റാം

ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം മാപ്പ് പറഞ്ഞ് രംഗത്തെത്തിയ ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടിയുടെ കുറിപ്പില്‍ പ്രതികരണവുമായി വി.ടി ബല്‍റാം.ഉമ്മന്‍ചാണ്ടിക്കെതിരെ മുന്‍പ് ഉയര്‍ന്നുവന്ന ലൈംഗികാരോപണ കേസിലെയും ചാരക്കേസിലെ കരുണാകരനെതിരായ നീക്കങ്ങളും എല്ലാം ദേശാഭിമാനി പ്രസിദ്ധീകരിച്ചത് അടിസ്ഥാനരഹിതമായിരുന്നെന്നും രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയായിരുന്നെന്നുമാണ് എന്‍ മാധവന്‍കുട്ടിയുടെ കുറ്റസമ്മതം.


മാധവന്‍ കുട്ടിയുടെ പോസ്റ്റ് ചര്‍ച്ചയായതോടെ വിഷയത്തില്‍ പ്രതികരണവുമായി വി.ടി.ബല്‍റാം രംഗത്തെത്തി.എന്‍ മാധവന്‍ കുട്ടിയുടെ മാപ്പപേക്ഷ നാളെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിക്കാന്‍ ‘ദേശാഭിമാനി’ തയ്യാറാവുമോ? എന്നായിരുന്നു ബല്‍റാമിന്റെ ചോദ്യം.

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്കുനേരേ 2013ല്‍ ഉയര്‍ന്ന ലൈംഗികാരോപണം അടിസ്ഥാന രഹിതമായിരുന്നെന്ന വെളിപ്പെടുത്തലുമായാണ് ദേശാഭിമാനി മുന്‍ കണ്‍സല്‍ട്ടിങ് എഡിറ്റര്‍ എന്‍. മാധവന്‍കുട്ടി രംഗത്തെത്തിയത്. ദേശാഭിമാനിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കെതിരായി സൃഷ്ടിക്കപ്പെട്ട വാര്‍ത്തകളില്‍ മനപൂര്‍വം മൌനം പാലിക്കേണ്ടി വന്നതായും മാധവന്‍കുട്ടി പറയുന്നു.

ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു വര്‍ഷങ്ങള്‍ക്കിപ്പുറം മാധവന്‍കുട്ടിയുടെ ഏറ്റുപറച്ചില്‍. എന്‍.മാധവന്‍കുട്ടി ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്ററായിരിക്കുന്ന സമയത്താണ് സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ലൈം?ഗിക ആരോപണം ഉയരുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാനരഹിതമായ ആരോപണമായിരുന്നെന്നും എന്നാല്‍ പത്രത്തിന്റെ താക്കോല്‍ സ്ഥാനത്തായിരുന്നതുകൊണ്ട് തന്നെ മൗനം പാലിക്കേണ്ടിവന്നെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ അന്ന് നല്‍കിയ ആ അധാര്‍മ്മിക പിന്തുണയെക്കുറിച്ചോര്‍ക്കുമ്പോള്‍ ലജ്ജിക്കുന്നുവെന്നും മാധവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

എന്‍. മാധവന്‍കുട്ടിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിലെ ഒരു
മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ
മനസ്താപങ്ങളില്‍ ഓ സി, ഉമ്മന്‍ ചാണ്ടിയുണ്ട്

1 ‘ശൈലിമാറ്റം ‘
‘ഐ എസ് ആര്‍ ഒ ചാരക്കേസ് ‘
കേസ് തുടങ്ങിയ വിഷയ
ങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ
ഉമ്മന്‍ചാണ്ടിയും കൂട്ടരും
നടത്തിയ രാഷ്ട്രീയ
കരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ
തലവനായ എന്റെ
എഴുത്തുമൂലം ഇന്ത്യന്‍
എക്‌സ്പ്രസ് നല്‍കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍
പിന്തുണ അങ്ങേയറ്റം
ആധാര്‍മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറി ഞ്ഞു . പലരെയുംപോലെ
ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു
നീന്തുകയായിരുന്നു .

2 ‘സരിത ‘ വിഷയത്തില്‍
ഉമ്മന്‍ ചാണ്ടിക്കു നേരേ
ഉയര്‍ത്തപ്പെട്ട അടിസ്ഥാന
രഹിതമായ ലൈംഗീക
ആരോപണത്തിനു
അന്നു ദേശാഭിമാനിയില്‍
കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍
പദവി വഹിച്ചിരുന്നുവെ
ന്ന ഒറ്റ കാരണംകൊണ്ടു
മൗനത്തിലൂടെ ഞാന്‍
നല്‍കിയ അധാര്‍മ്മിക
പിന്തുണയില്‍ ഞാനിന്നു
ലജ്ജിക്കുന്നു.

ഇതു പറയാന്‍ ഓസി യുടെ മരണംവരെ
ഞാന്‍ എന്തിനു
കാത്തിരുന്നു എന്ന
ചോദ്യം ന്യായം. ഒരു
മറുപടിയെ ഉള്ളു.
നിങ്ങള്‍ക്ക്. മനസാക്ഷി യുടെ വിളി എപ്പോഴാണ്
കിട്ടുകയെന്നു പറയാനാ വില്ല .ക്ഷമിക്കുക .

ഉമ്മന്‍ ചാണ്ടിയുടെ
കുടുംബത്തി ന്റെ യും
കോണ്‍ഗ്രസ് യു ഡി എഫ്
പ്രവര്‍ത്തകരുടെയും
ദുഃഖത്തില്‍ പങ്കുചേരുന്നു .

Content Highlights:vt balram against deshabhimani on n madhavankutty facebook post

.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.