തിരുവനന്തപുരം: പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ജയ് ശ്രീറാം ഫ്ളക്സ് സ്ഥാപിച്ചതിനെയും, കൊടുവള്ളിയില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കാരാട്ട് ഫൈസല്‍ മിനികൂപ്പറില്‍ പ്രകടനം നടത്തിയതിനെയും വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ഇങ്ങനെയും ചിലത് കാണേണ്ടി വരുന്നുവെന്നത് ജനാധിപത്യത്തിന്റെ ദുര്യോഗം എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ച് ബല്‍റാം കുറിച്ചത്.
നഗരസഭ പിടിച്ചതിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനര്‍ നഗരസഭാ കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തിയത്. ഭരണഘടനാസ്ഥാപനത്തില്‍ ബി.ജെ.പി ഫ്ളക്സ് ഉയര്‍ത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വിമര്‍ശനമുയരുന്നുണ്ട്.
കൊടുവള്ളി നഗരസഭയിലെ 15-ാം ഡിവിഷനില്‍ നിന്നായിരുന്നു കാരാട്ട് ഫൈസല്‍ വിജയിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഫൈസലിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ചത്. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുകളൊന്നും ലഭിച്ചിരുന്നില്ല.
Comments are closed for this post.