തിരുവനന്തപുരം: സഹകരണ സൊസൈറ്റിയുമായി ഒരു ബന്ധവുമില്ലെന്ന് മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍. സത്യസന്ധമായി ജീവിക്കുന്നയാളാണ് താനെന്നും ഒരാളോടുപോലും ബാങ്കില്‍ പണം നിക്ഷേപിക്കാനാവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം നിയമപരമായി മുന്നോട്ടു പോകുമെന്നും കൂട്ടിച്ചേര്‍ത്തു. നിക്ഷേപിച്ച തിരികെ വേണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ നിക്ഷേപകര്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പ്രതികരണം.
2006ല്‍ ഡി.സി.സി പ്രസിഡന്റായിരുന്ന സമയത്ത് താന്‍ ബാങ്ക് ഉദ്ഘാടനം ചെയ്തിരുന്നു. പണം കിട്ടാത്തതിന് ഉദ്ഘാടനം നടത്തിയവരുടെ വീട്ടിലേക്കാണോ വരേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കേസില്‍ ആരോപണ വിധേയനായ രാജേന്ദ്രന്‍ പാര്‍ട്ടിക്കാരനായിരുന്നെന്നും എന്നാല്‍ മന്ത്രിയായിരുന്നപ്പോള്‍ രാജേന്ദ്രന്‍ തന്റെ സ്റ്റാഫായിരുന്നില്ലെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. വി.എസ്.ശിവകുമാറിന്റെ ബിനാമിയാണ് രാജേന്ദ്രനെന്നാണ് നിക്ഷേപകരുടെ ആക്ഷേപം.
‘പണം തിരികെ വേണം’ വി.എസ് ശിവകുമാറിന്റെ വീടിനു മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം
സൊസൈറ്റി പ്രസിഡന്റ് എം.രാജേന്ദ്രന്‍ ബാങ്കിലെ പണം മുഴുവന്‍ പിന്‍വലിച്ചെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. മൂന്ന് ബ്രാഞ്ച് ഉണ്ടായിരുന്ന സ്ഥാപനത്തില്‍ നിന്നും 300ലേറെ പേര്‍ക്കാണ് പണം നഷ്ടമായത്.
Comments are closed for this post.