ലഖ്‌നൗ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ കൗണ്ടിങ് സെന്ററില്‍ വച്ച് ഇവിഎം വോട്ടിങ് മെഷീന്‍ കളവ് പോയെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടിനേതാവ് അഖിലേഷ് യാദവ്. വാരാണസിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നാണ് വോട്ടിങ്് മെഷീന്‍ കളവ് പോയത്.
സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്ഥാനാര്‍ഥികളെ അറിയിക്കാതെ ജില്ലാ മജിസ്‌ട്രേറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോയത് നിയമവിരുദ്ധമാണെന്നും നടന്നിരിക്കുന്നത് മോഷണമാണെന്നും അദ്ദേഹം ആരോപിച്ചു. എക്‌സിറ്റ് പോളുകള്‍ ബി ജെ പി വിജയിക്കുമെന്ന ധാരണ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണലില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമം തടയാന്‍ എസ്പി സഖ്യത്തിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളും അനുഭാവികളും ക്യാമറയുമായി സജ്ജരായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Comments are closed for this post.