കരിപ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം രേഖപ്പെടുത്താനുള്ള പ്രവസികള്‍ക്കായി കെ.എം.സി.സിയുടെ നേതൃത്വത്തില്‍ വോട്ടുവിമാനം കരിപ്പൂരില്‍ പറന്നിറങ്ങി. യു.എ.ഇയില്‍ നിന്നുള്ള വിമാനമാണ് ഇന്ന് കരിപ്പൂരിലിറങ്ങിയത്. ഏപ്രില്‍ മൂന്നുവരെ തുടര്‍ ദിവസങ്ങളിലും കെ.എം.സി.സിയുടെ ചാട്ടേര്‍ഡ് വോട്ട് വിമാനങ്ങള്‍ എത്തിച്ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇന്നു യു.എ.ഇ കെ.എം.സി.സിയുടെ വോട്ട് വിമാനത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്.
യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍നഹ, അജ്മാന്‍ കെ.എം.സി.സി പ്രസിഡന്റ് സൂപ്പി പാതിരപ്പറ്റ എന്നിവരുടെ നേതൃത്വത്തില്‍ ദുബൈയില്‍ നിന്ന് എത്തിയ വോട്ട് വിമാനത്തിന് യു.എ.ഇ കെ.എം.സി.സി സെക്രട്ടറിമാരായ പി.കെ.എ കരീം, അബു ചിറക്കല്‍, ദുബൈ കെ.എം.സി.സി സെക്രട്ടറി കെ.പി.എ സലാം, വനിതാ കെ.എം.സി.സി കോ ഓര്‍ഡിനേറ്റര്‍ ജുമാന കരീം, കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം സെക്രട്ടറി സയ്യിദ് ഇര്‍ഫാദ് സഖാഫ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments are closed for this post.