2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വാട്‌സ് ആപ്പില്‍ സ്റ്റാറ്റസായി ഇനി വോയിസുമിടാം ; ചെയ്യേണ്ടതിങ്ങനെ

പുതിയ അപ്‌ഡേഷനിലാണ് വാട്‌സ് ആപ്പ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്

പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്. അടുത്തിടെ വന്ന അപ്‌ഡേഷനാണ് വോയ്‌സ് സ്റ്റാറ്റസ്. നേരത്തേ ചാറ്റുകളില്‍ മാത്രമാണ് വോയ്‌സ് മെസേജുകള്‍ അയക്കാന്‍ സാധിച്ചിരുന്നത്. സ്വന്തം പാട്ടുകളോ മറ്റു സംഭാക്ഷണങ്ങളോ സ്റ്റാറ്റസ് വെക്കണമായിരുന്നെങ്കില്‍ മറ്റ് ആപ്പുകളെ ആശ്രയിച്ച് എഡിറ്റ് ചെയ്ത് വിഡിയോ ആക്കി അപ്ലോഡ് ചെയ്യണമായിരുന്നു. അതിന് പ്രതിവിധിയെന്നോണമാണ് പുതിയ ഫീച്ചര്‍ വാട്‌സ് ആപ്പ് അവതരിപ്പിച്ചത്.

പക്ഷേ ഇതെങ്ങനെ അപ്ലോഡ് ചെയ്യാനാകുമെന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്. 30 സെക്കന്‍ഡ് വരെയുള്ള ശബ്ദം സ്റ്റാറ്റസ് ആക്കി ഇടാന്‍ സാധിക്കും.

ചെയ്യേണ്ടതിങ്ങനെ

  1. വാട്‌സ് ആപ്പ് തുറന്ന് ലെഫ്റ്റിലേക്ക് സ്ലൈഡ് ചെയ്ത് സ്റ്റാറ്റസ് മെനു ഓപണ്‍ ചെയ്യുക
  2. തുടര്‍ന്ന് വരുന്ന സ്‌ക്രീനില്‍ താഴെ പേനയുടെ ആകൃതിയിലുള്ള ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.
  3. മൈക്രോഫോണ്‍ ഐക്കണ്‍ ടാപ്പ് ചെയ്ത് ഹോള്‍ഡ് ചെയ്ത് പിടിച്ച് വോയ്‌സ് റെക്കോര്‍ഡ് ചെയ്യുക.
  4. റെക്കോര്‍ഡിങ് പൂര്‍ത്തിയായ ശേഷം പ്രിവ്യൂ നോക്കുക.
  5. സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ സ്റ്റാറ്റസ് റെഡിയാകും.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.