2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സര്‍ക്കാര്‍ സഹായം അനുവദിച്ചില്ലെങ്കില്‍ വൊഡാഫോണ്‍ ഐഡിയ പൂട്ടേണ്ടിവരുമെന്ന് ചെയര്‍മാന്‍ കുമാര്‍ ബിര്‍ള

 

ന്യൂഡല്‍ഹി: കമ്പനി ആവശ്യപ്പെട്ട സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ പൂട്ടേണ്ടി വരുമെന്ന് വൊഡാഫോണ്‍ ഐഡിയ ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള.

സര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭ്യമാകാതെ തന്റെ ഗ്രൂപ്പ് കമ്പനിയില്‍ പണം നിക്ഷേപിക്കില്ല. കമ്പനിയുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കൂടി ചെയര്‍മാനായ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു.

സര്‍ക്കാരിന്റെ സഹായം കൂടാതെ കമ്പനിയെ രക്ഷപ്പെടുത്താന്‍ മറ്റു വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വൈകുന്തോറും കമ്പനി കൂടുതല്‍ പ്രതിസന്ധിയിലാവുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം അദ്ദേഹം സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.