2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എയര്‍ടെല്ലിന് പിന്നാലെ പ്രീപെയ്ഡ് നിരക്ക് വര്‍ധിപ്പിച്ച് വി.ഐ

ന്യൂഡല്‍ഹി: എയര്‍ടെലിന് പിന്നാലെ നിരക്ക് വര്‍ധിപ്പിക്കുമെന്ന് വി.ഐയും (വോഡഫോണ്‍-ഐഡിയ) പ്രഖ്യാപിച്ചു.നവംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരുന്നവിധത്തില്‍ 25 ശതമാനം നിരക്ക് വര്‍ധിപ്പിക്കുമെന്ന് വോഡഫോണ്‍ വ്യക്തമാക്കി.

എ.ആര്‍.പി.യു(ആവറേജ് റവന്യു പെര്‍ യൂസര്‍) പ്രോസസ് തുടങ്ങാനും മെച്ചപ്പെടുത്താനും പുതിയ നിരക്കിലുള്ള പ്ലാനുകള്‍ സഹായകരമാവും. ഈ വ്യവസായം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനും അത് സഹായകമാവും,” എന്നാണ് വോഡഫോണ്‍-ഐഡിയ പുറത്തിറക്കിയ പ്രസ്താവനയിലെ വാദം.

നിലവില്‍ 79 രൂപയുള്ള പാക്കിന് വ്യാഴാഴ്ച മുതല്‍ 99 രൂപയാകും. 149 രൂപയുടെ പാക്കിന് 179 രൂപയും 1498 രൂപയുടെ വാര്‍ഷിക പാക്കേജിന് 1799 രൂപയും 2399 രൂപ പാക്കിന് 2899 രൂപയായും വര്‍ധിക്കും.

ഡാറ്റ ടോപ് അപ്പുകളുടെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. 48 രൂപയുണ്ടായിരുന്നതിന് 58 രൂപയും 98 രൂപയുണ്ടായിരുന്നതിന് 118 രൂപയും 251 രൂപയുടേതിന് 298 രൂപയും 351 രൂപയുടേതിന് 418 രൂപയുമായിരിക്കും ഇനി മുതല്‍.

അതേസമയം നവംബര്‍ 26 മുതലാണ് എയര്‍ടെലിന്റെ പുതിയ നിരക്കുകള്‍ നിലവില്‍ വരിക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.