ഇന്ദിരാ ഗാന്ധിയുടെയും നെഹ്റുവിന്റെയും സാമ്പത്തിക നയങ്ങളിലേക്ക് പാര്‍ട്ടി തിരികെപ്പോകണം
തിരുവനന്തപുരം: കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ചിന്തന്‍ശിബിരത്തിന് മുമ്പ് സോണിയാ ഗാന്ധിക്കയച്ച കത്തിലാണ് ഇക്കാര്യമുള്ളത്. മതേതരത്വമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര. എന്നാല്‍ കോണ്‍ഗ്രസ് അതില്‍നിന്ന് വ്യതിചലിച്ച് മൃദുഹിന്ദുത്വത്തിലേക്ക് പോകുന്നു.
നെഹ്റുവും ഇന്ദിരാ ഗാന്ധിയും ഉയര്‍ത്തിപ്പിടിച്ച മതേതര നയങ്ങളിലേക്ക് പാര്‍ട്ടി തിരിച്ചുപോകണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.നരസിംഹ റാവുവിന്റെ കാലത്ത് സ്വീകരിച്ച സാമ്പത്തിക നയം പണക്കാരെ മാത്രമാണ് സഹായിച്ചത്. അത് പാവപ്പെട്ടവരെ പാര്‍ട്ടിയില്‍നിന്ന് അകറ്റി. ഇന്ദിരാ ഗാന്ധിയും ജവഹര്‍ലാര്‍ നെഹ്റുവും കൊണ്ടുവന്ന സാമ്പത്തിക നയങ്ങളിലേക്ക് പാര്‍ട്ടി തിരികെപ്പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments are closed for this post.