തിരുവനന്തപുരം: 140 ദിവസമായി നടന്നുവന്നിരുന്ന വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍ന്നത്.
നാലു നിര്‍ദേശങ്ങളാണ് സമരസമിതി മുന്നോട്ടുവച്ചത്.
നിര്‍ദേശങ്ങള്‍
1. വിഴിഞ്ഞം സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം.
2. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 8,000 രൂപ പ്രതിമാസ വാടക നല്‍കണം 3.
ഇതിനായുള്ള പണം അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നു വേണ്ട
4. തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രാദേശിക വിദഗ്ധന്‍ വേണം.
സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്‌തെന്ന് സമരസമിതി വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്!ച്ച നടത്തിയത്.
വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. വാടക 5,500 മതിയെന്ന് സമരസമിതി വ്യക്തമാക്കി. അദാനി ഫണ്ടില്‍ നിന്നും 2500 രൂപ തരാം എന്ന സര്‍ക്കാര്‍ വാഗ്ദാനം വേണ്ടെന്ന് വെച്ചതായും സമരസമിതി പറഞ്ഞു. ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും.
Comments are closed for this post.