
കൊച്ചി: വിഴിഞ്ഞം ആക്രമണത്തില്‍ വൈദികര്‍ക്കും പങ്കുണ്ടെന്ന് ഹൈക്കോടതിയില്‍ പൊലീസ് സത്യവാങ്മൂലം. പള്ളിമണിയടിച്ച് കൂടുതല്‍ ആളുകളെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു, ഹൈക്കോടതിയില്‍ നല്കിയ ഉറപ്പുകള്‍ സമരക്കാര്‍ ലംഘിച്ചുവെന്നും പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങള്‍ വൈദികരുടെ നേതൃത്വത്തില്‍ തടഞ്ഞുവെന്നും പൊലീസ് പറഞ്ഞു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം രണ്ടായിരത്തോളം പേര് സംഭവസ്ഥലത്ത് എത്തിയെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ 54 പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്.വിഴിഞ്ഞം പൊലീസ് സ്റ്റേഷന് ആക്രമണത്തിന് മുന്‍പ് സമീപത്തെ കടകളിലെ സി.സി.ടി.വി കാമറകള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. കമ്പിവടികളും കല്ലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷന് അക്രമിച്ചത്. അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു. മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു.
Comments are closed for this post.